• HOME
 • »
 • NEWS
 • »
 • crime
 • »
 • തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ 19 വാഹനങ്ങൾ തകർത്ത് കവർച്ചാ ശ്രമം; 18കാരൻ പിടിയിൽ

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ 19 വാഹനങ്ങൾ തകർത്ത് കവർച്ചാ ശ്രമം; 18കാരൻ പിടിയിൽ

19 വാഹനങ്ങളുടെ ഗ്ലാസാണ് ഇയാൾ കല്ല് കൊണ്ട് ഇടിച്ച് തകര്‍ത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

Abraham

Abraham

 • Share this:
  തിരുവനന്തപുരം: തമ്പാനൂര്‍ റയില്‍വെ സ്റ്റേഷനിലെ പാർക്കിങ് മൈതാനത്തെ 19 വാഹനങ്ങള്‍ തകർത്ത് മോഷണശ്രമം നടത്തിയ സംഭവത്തിൽ ഒരാളെ ആർ പി എഫ് ഷാഡോ സംഘം കസ്റ്റഡിയിലെടുത്തു. പൂജപ്പുര സ്വദേശിയായ എബ്രഹാമാണ്(18) പിടിയിലായത്. വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയ എബ്രഹാം ലഹരി ഉപയോഗിച്ചതിന് ശേഷമാണ് റെയിൽവേ സ്റ്റേഷനിലെത്തി ആക്രമണം നടത്തിയത്. തകര്‍ത്ത കാറുകളില്‍ നിന്ന് നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ ഇയാള്‍ മോഷ്ടിച്ചതായി വ്യക്തമായിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങൾ നശിപ്പിച്ചുവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്

  തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രൽ റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍വേ ജീവനക്കാരുടേത് ഉൾപ്പടെയുള്ള വാഹനങ്ങളാണ് ആക്രമിച്ചത്. 19 വാഹനങ്ങളുടെ ഗ്ലാസാണ് ഇയാൾ കല്ല് കൊണ്ട് ഇടിച്ച് തകര്‍ത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

  തമ്പാനൂരിലെ പാർക്കിങ് മൈതാനത്ത് ഉണ്ടായിരുന്ന കാറുകളുടെ ഗ്ലാസുകൾ തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചിരുന്നു. പേ ആൻഡ് പാർക്കിങ് മൈതാനത്ത് ഉണ്ടായിരുന്ന വാഹനങ്ങളാണ് ഇന്ന് രാവിലെ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് വാഹനങ്ങൾ തകർക്കപ്പെട്ടതെന്ന് കരുതുന്നു. വൻ സുരക്ഷയുള്ള സ്ഥലത്താണ് കവർച്ചാശ്രമം നടന്നതെന്ന് പൊലീസ് പറയുന്നു.

  പാർക്കിങ് ഏരിയയിൽ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാൽ രാത്രി കനത്ത മഴ പെയ്തതിനെ തുടർന്ന് ഇയാൾ പരിസരത്ത് നിന്ന് അൽപനേരം മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്. കാറുടമകൾ പരാതിയുമായി രംഗത്തുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കോവിഡ് കാലമായതിനാൽ പാർക്കിങ് മൈതാനത്ത് സാധാരണ ഉണ്ടാകാറുള്ളതിലും വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു.

  വയനാട്ടിലെ 38കാരിയെ പീഡിപ്പിച്ചത് ചാരിറ്റിയുടെ മറവിൽ; മൂന്നു പ്രതികളും റിമാൻഡിൽ

  കൽപ്പറ്റ: വയനാട് സീതാമൌണ്ട് സ്വദേശിനിയായ 38കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ചാരിറ്റിയുടെ മറവിലെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ കഴിഞ്ഞ ദിവസം പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിക്കും മകനും ചികിത്സാ സഹായത്തിനായി പ്രതികളിൽ ഒരാൾ സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിക്കുന്ന വീഡിയോ ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്.

  Also Read- റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കാർ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

  സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ബത്തേരി റഹ്‌മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ് (23), അമ്പലവയല്‍ ഇലവാമിസീറല വീട്ടില്‍ സൈഫു റഹ്‌മാന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയും ചികിത്സ ധനസഹായവും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയാണ് 38കാരിയെ മൂന്നു പേരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്.

  എറണാകുളത്തെ ആശുപത്രിയിൽ വിദഗ്ദ്ധ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞാണ് യുവതിയെ പുൽപ്പള്ളിയിൽ നിന്ന് കൊണ്ടുവന്നത്. ഒരു ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്‍കി മയക്കിയ ശേഷമാണ് യുവതിയെ മൂന്നു പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയ യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

  യുവതിയുടെ പരാതിയിൽ വിശദമായി അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയ വഴി ചാരിറ്റി പ്രവർത്തനം നടത്തുന്നവരിൽ ശ്രദ്ധേയനായ ഷംഷാദ് വയനാട് ഉൾപ്പടെയുള്ള മൂന്നു പേരും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. മൂന്നു പേരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  യുവതിയുടെ മകന് രക്തത്തിൽ ബാധിക്കുന്ന ഗുരുതര രോഗമുണ്ടെന്നും യുവതിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഷംഷാദ് വയനാട്, യുവതിയുടെയും മകന്‍റെയും ചികിത്സയ്ക്കായി 55 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ മകന്‍റെയും ചികിത്സയ്ക്കായി നാട്ടിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച വിവരവും അവരുടെയും പ്രതികരണവും ഷംഷാദ് വയനാട് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  Published by:Anuraj GR
  First published: