തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി (Minor Girl) സൗഹൃദം സ്ഥാപിച്ച സ്വർണവും പണവും തട്ടിയെടുത്ത പ്രതി കിളിമാനൂർ (Kilimanoor) പൊലീസിന്റെ പിടിയിലായി. കണ്ണൂർ ജില്ലയിലെ ഇരിട്ടി പയ്യാവൂർ കാഞ്ഞിരക്കൊല്ലി തറയിൽ വീട്ടിൽ സങ്കീർത്ത് സുരേഷ് എന്ന 19 കാരനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്.
തോട്ടയ്ക്കാട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയുമായി പ്രതി സൗഹൃദം ഉണ്ടാക്കിയെടുക്കുകയും പെൺകുട്ടിയുടെ പക്കൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ഇതു പെൺകുട്ടി പിതാവിനെ അറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ പി ഗോപിനാഥന്റ നിർദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ് പി സുനീഷ് ബാബുവിനെ നേതൃത്വത്തിൽ കിളിമാനൂർ എസ് എച്ച് ഒ സനൂജ് എസ് ഐ വി ജിത്ത് കെ നായർ എ എസ് ഐ പ്രദീപ് കുമാർ സി പി ഒ മാരായ സുഭാഷ് മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതി കണ്ണൂർ ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയാണ്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന്
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കൊച്ചി കോർപറേഷനിലെ കൗൺസിലറും യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ ടിബിൻ ദേവസി അറസ്റ്റിൽ. രണ്ടുലക്ഷം രൂപ ടിബിൻ നിർബന്ധപൂർവ്വം അക്കൗണ്ടിൽ വാങ്ങി. 20 ലക്ഷം രൂപ നൽകണമെന്ന് കരാറുണ്ടാക്കുകയും ചെയ്തു. കൊച്ചി കോർപ്പറേഷൻ 30 ാം വാർഡ് വാത്തുരുത്തിയിലെ കൗണ്‍സിലറാണ് ടിബിൻ ദേവസി. ടിബിന്റെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയായ ഫയാസും പരാതിക്കാരനായ കാസർകോട് സ്വദേശി കൃഷ്ണമണിയും ഖത്തറിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു.
ഫയാസിന് കൃഷ്ണമണി 40 ലക്ഷം രൂപ നൽകാൻ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ഈ പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ടിബിനും ഫയാസും ഷമീറും ഇടപ്പള്ളിയിലെ കൃഷ്ണമണിയുടെ ഓഫീസിലെത്തി. പണം നൽകണമെന്നാവശ്യപ്പെട്ട് ആദ്യം ഭീഷണിപ്പെടുത്തി. പിന്നീട് മർദ്ദിച്ചു. തുടർന്ന് കൃഷ്ണമണിയുടെ ഭാര്യ പിതാവ് ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു.
ഈ സമയം ഭാര്യാപിതാവിനെ ഭീഷണിപ്പെടുത്തി ടിബിൻ തന്റെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ മാറ്റി. 20 ലക്ഷം രൂപ നൽകാനുണ്ടെന്ന് കരാറുണ്ടാക്കി. കൃഷ്ണമണി നൽകിയ പരാതിയിലാണ് പോലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെങ്കിൽ സംഘടന നടപടിയെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ടിറ്റോ ആന്റണി പറഞ്ഞു. മർദ്ദനമേറ്റ കൃഷ്ണമണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.