മുംബൈ: പെൺസുഹൃത്തിനെ ‘ഇംപ്രസ്’ ചെയ്യാൻ 19കാരൻ മോഷ്ടിച്ച് കൂട്ടിയത് വിലക്കൂടിയ 13 ബൈക്കുകൾ. മഹാരാശഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ ശുഭം ഭാസ്കർ പവാർ(19)ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്ന് 13 ബൈക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ ലാത്തുർ, സോലാപുർ, പുണെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നായാണ് 16.05 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 13 ബൈക്കുകൾ പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.