നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർത്താവുമായി പിണങ്ങി മാറിത്താമസിച്ചു; 19കാരിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ ക്രൂര മര്‍ദനം

  ഭർത്താവുമായി പിണങ്ങി മാറിത്താമസിച്ചു; 19കാരിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ ക്രൂര മര്‍ദനം

  സംഭവത്തിൽ 4 പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് സൂപ്രണ്ട് വിജയ് ഭഗ്‌വാവി പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് ഖേൽ സിംഗ്, ബന്ധുക്കളായ ഭുവൻ ഭീൽ, കരം ഭീൽ, ദിനേഷ് ഭീൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.

  News18 Malayalam

  News18 Malayalam

  • Share this:
  ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഭോപ്പാലിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 19കാരിക്ക് ബന്ധുക്കളുടെ ക്രൂരമർദനം. പിതാവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം യുവതിയെ വടികൊണ്ട് അടിക്കുകയായിരുന്നു. ജൂണ്‍ 28ന് അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം.

  മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. യുവതിയുടെ ഇഷ്ട പ്രകാരമായിരുന്നില്ല വിവാഹം നടത്തിയത്. ഇതേ തുടർന്ന് ഭർത്താവുമായി  പിണങ്ങി മറ്റൊരു ബന്ധു വീട്ടിൽ പോയി താമസിച്ചതിനാണ് ബന്ധുക്കൾ മർദ്ദിച്ചത്.

  Also Read- പതിവ് തെറ്റിച്ചില്ല; വിസ്മയകേസിലും കുറ്റാരോപിതന് വേണ്ടി വാദിക്കാൻ ആളൂര്‍ വക്കീലെത്തി

  അമ്മയുടെ അമ്മാവന്റെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. സമീപവാസികള്‍ക്ക് മുന്നിൽ വെച്ചാണ് മർദ്ദിക്കുന്നത്. സമീപ വാസികൾ മർദ്ദനം കണ്ട് നോക്കിനില്‍ക്കുന്നത് വീഡിയോയിൽ കാണാം. യുവതി വേദനകൊണ്ട് പിടയുമ്പോൾ മര്‍ദ്ദിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

  വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മധ്യപ്രദേശ് സൈബർ സെൽ അന്വേഷണം നടത്തുകയായിരുന്നു. പെൺകുട്ടിയെ കണ്ടെത്തി നടത്തിയ കൗൺസിലിംഗിലാണ് ഇഷ്ടമില്ലാത്ത വിവാഹത്തിന് ബന്ധുക്കൾ നിർബന്ധിച്ചത് അടക്കമുള്ള വിവരങ്ങൾ വ്യക്തമായത്.

  Also Read- സ്ത്രീധന പീഡനം വീണ്ടും; യുവതിക്ക് ക്രൂരമർദനം, വീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതി  സംഭവത്തിൽ 4 പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് സൂപ്രണ്ട് വിജയ് ഭഗ്‌വാവി പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് ഖേൽ സിംഗ്, ബന്ധുക്കളായ ഭുവൻ ഭീൽ, കരം ഭീൽ, ദിനേഷ് ഭീൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. പെൺകുട്ടിയെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

  Also Read- എറണാകുളം ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു

  English Summary: A 19-year-old tribal woman was dragged by her hair, tied to a tree, and brutally beaten up in Madhya Pradesh’s Alirajpur district for allegedly running away from her in-laws house. According to Alirajpur police, the incident occurred 350 kilometres away from the state capital, Bhopal, in the tribal-dominated Badi Phul Talaw village on 28 June, 2021.The area comes under the jurisdiction of Bohri police station.
  Published by:Rajesh V
  First published:
  )}