നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകനൊപ്പം വീടുവിട്ടിറങ്ങിയ 19കാരി പീഡനത്തിന് ഇരയായി; പീഡിപ്പിച്ചത് കാമുകനും അയാളുടെ അച്ഛനും

  കാമുകനൊപ്പം വീടുവിട്ടിറങ്ങിയ 19കാരി പീഡനത്തിന് ഇരയായി; പീഡിപ്പിച്ചത് കാമുകനും അയാളുടെ അച്ഛനും

  വിവാഹം കഴിക്കാമെന്ന ഉറപ്പിലാണ് കാമുകൻ പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. തുടർന്ന് കാമുകനും ഇയാളുടെ അച്ഛനും പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ഗുവാഹത്തി: കാമുകന്റെ വീട്ടിൽ വെച്ച് 19കാരി പീഡനത്തിന് ഇരയായി. കാമുകനും അയാളുടെ അച്ഛനുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അസമിലെ കനക്പൂരിലാണ് സംഭവം. യുവാവിനും അയാളുടെ പിതാവിനുമെതിരെ ധോലൈ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ കാമുകൻ പ്രീതംനാഥ്, ഇയാളുടെ പിതാവ് പഞ്ചുനാഥ് എന്നിവർക്കെതിരെയാണ് പീഡന പരാതിയിൽ കേസെടുത്തിരിക്കുന്നത്.

   Also Read- യുപിയിൽ ആറ് വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി; ഹൃദയവും ശ്വാസകോശവും പുറത്തെടുത്ത നിലയിൽ

   പ്രീതംനാഥുമായി ആറുമാസമായി പ്രണയത്തിലാണെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. നവംബറിൽ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ഇതുപ്രകാരം ഒക്ടോബർ എട്ടിന് പെൺകുട്ടി വീടുവിട്ടിറങ്ങുകയുമായിരുന്നു. കാമുകന്റെ വീട്ടിലെത്തിയ ഇരുവരും വിവാഹം കഴിയുന്നതുവരെ വെവ്വേറെ മുറികളിൽ കഴിയാൻ തീരുമാനിച്ചു. അങ്ങനെ പ്രത്യേകം മുറിയിൽ കഴിയവെ കാമുകനും അയാളുടെ പിതാവും തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

   Also Read- കൗമാരക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ഒളിംപിക്സ് സ്വർണമെഡൽ ജേതാവിനെതിരെ കേസ്

   നവംബർ ആറിന് കാമുകന്റെ വീടുവിട്ട് പെൺകുട്ടി സ്വന്തം വീട്ടിലെത്തുകയും കുടുംബാംഗങ്ങളോട് പീഡനത്തെ കുറിച്ച് പറയുകയുമായിരുന്നു. ഇതേ തുടർന്ന് നവംബർ 10ന് പൊലീസിൽ പരാതി നൽകി. പിന്നാലെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് കേസിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെന്നാണ് ഇവരുടെ ആക്ഷേപം.

   Also Read- വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ വീട്ടിൽ കയറി യുവാവ് കുത്തിവീഴ്ത്തി

   മറ്റൊരു സംഭവത്തിൽ ത്രിപുരയിൽ നിന്നുള്ള സഹോദരിമാരായ രണ്ട് പെൺകുട്ടികൾ കരിംഗഞ്ചിൽ വെച്ച് അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ചശേഷം വീട്ടിലേക്ക് ടാക്സി കാറിൽ മടങ്ങുകയായിരുന്നു പെൺകുട്ടികൾ. കരിംഗഞ്ചിലെ നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് പെൺകുട്ടികളെ എത്തിച്ചശേഷം ഡ്രൈവറും കൂട്ടാളികളും ചേർന്ന് പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്രൂരകൃത്യത്തിന് ശേഷം പെൺകുട്ടികളുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് പ്രതികൾ സ്ഥലംവിടുകയായിരുന്നു.
   Published by:Rajesh V
   First published:
   )}