നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'കിടന്നുറങ്ങുമ്പോള്‍ വെടിയുണ്ട സീലിങ് തുളച്ചെത്തി'; അമേരിക്കയില്‍ മലയാളി യുവതി മരിച്ചു

  'കിടന്നുറങ്ങുമ്പോള്‍ വെടിയുണ്ട സീലിങ് തുളച്ചെത്തി'; അമേരിക്കയില്‍ മലയാളി യുവതി മരിച്ചു

  വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേറ്റതെന്നാണ് പറയുന്നത്.

  • Share this:
   വാഷിങ്ടണ്‍: അമേരിക്കയില്‍(America) മലയാളി യുവതി വെടിയേറ്റ് മരിച്ചു(Shot Dead). തിരുവല്ലാ നിരണം സ്വദേശി മറിയം സൂസന്‍ മാത്യുവാണ്(19) കൊല്ലപ്പെട്ടത്. അലബാമയിലെ (Alabama) മോണ്ട്‌ഗോമറിലായിരുന്നു സംഭവം. വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ വെടിയുണ്ട സീലിങ് തുളച്ചെത്തി എന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്.

   അലബാമയില്‍ പൊതുദര്‍ശനത്തിനും ശുശ്രൂഷയ്ക്കും ശേഷം മൃതദേഹം കേരളത്തില്‍ എത്തിക്കും. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

   കൊല്ലപ്പെട്ട മറിയത്തിന്റെ പിതാവ് ബോബന്‍ മാത്യൂ മലങ്കര ഓര്‍ത്തോഡോക്‌സ സഭ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്.

   താങ്ക്സ്ഗിവിങ് ആഘോഷത്തിനിടെ കഴിഞ്ഞ ദിവസം മോണ്ട്ഗോമറിയില്‍ വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാള്‍ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടിരുന്നു.

   യുഎസില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഡാലസില്‍ മോഷണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റാണ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായിരുന്നു കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യൂസ് എന്ന സജിയാണ് വെടിയേറ്റ് മരിച്ചത്.

   Also Read-കുപ്രസിദ്ധ കുറ്റവാളി അലി അക്ബർ 10 വർഷത്തിന് ശേഷം പിടിയിൽ; പിടിയിലായത് ഊട്ടിയില്‍ നിന്ന്

   Arrest | നടിയുടെ മോര്‍ഫ് ചെയ്ത വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഡല്‍ഹി സ്വദേശി അറസ്റ്റില്‍

   സിനിമ- സീരിയല്‍ നടിയുടെ ചിത്രങ്ങല്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച(actress fake images) സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ്(Police) അറസ്റ്റ് ചെയ്തു. ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജിനെയാണ് പിടികൂടിയത്.

   കേസുമായി ബന്ധപ്പെട്ട് നേര്‍ത്തെ കന്യാകുമാരി സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. വ്യാജ ഇന്‍സ്റ്റഗ്രം അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ നടിയുടെ മോര്‍ഫ് ചെയ്ത വ്യാജ നന്ധചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

   സൈബര്‍ ക്രൈം പോലീസ് അസി. കമ്മിഷണര്‍ ടി. ശ്യാംലാല്‍, ഇന്‍സ്‌പെക്ടര്‍ എസ്.പി. പ്രകാശ്, എസ് െഎ ആര്‍.ആര്‍. മനു, വിനീഷ്, എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് വരുന്നത്.
   Published by:Jayesh Krishnan
   First published: