• HOME
  • »
  • NEWS
  • »
  • crime
  • »
  • Gang rape |ജോലി കഴിഞ്ഞു മടങ്ങവെ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു

Gang rape |ജോലി കഴിഞ്ഞു മടങ്ങവെ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു

ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നാല് പേര്‍ ചേര്‍ന്ന് ക്രൂരകൃത്യം ചെയ്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മുംബൈ: മുംബൈയിലെ (Mumbai) ഗോവണ്ടിയില്‍ പത്തൊമ്പതുകാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം (Gang Rape) ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേരാണ് ക്രൂരകൃത്യം ചെയ്തത്. ഇതില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

    വെളളിയാഴ്ച വൈകീട്ടാണ് യുവതി ബലാത്സംഗത്തിന് ഇരയായിയത്. ഒരു ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ക്രൂരമായ പീഡനത്തിനിരയായത്.

    പ്രതികളിലൊരാള്‍ക്ക് യുവതിയെ നേരത്തെ പരിചയം ഉണ്ടായിരുന്നു. ഇയാള്‍ പഴയ ബസ് ഡിപ്പോ പരിസരത്ത് നിന്ന് യുവതിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മട്ടി റോഡിലെ ചേരിയിലെ ഒരു മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു. പ്രതിയുടെ കൂട്ടുകാരായ മൂന്ന് പേരും പിന്നാലെയെത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവശേഷം നാട് വിടാനായിരുന്നു പ്രതികളുടെ ശ്രമം.

    എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. എല്ലാവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരായതിനാല്‍ പോലീസിന് കൃത്യമായി വിവരങ്ങള്‍ വേഗം ലഭ്യമായി.

    പോലീസ്10 സംഘങ്ങളായി തിരിഞ്ഞ് വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന നടത്തി. ലോകമാന്യതിലക് ടെര്‍മിനലില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായത്. ഇവര്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കാനുള്ള ശ്രമം ആയിരുന്നു. നാലാമത്തെ പ്രതി ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.

    Also read: Boy Found Dead | കാണാതായ നാലു വയസുകാരന്‍ സമീപവാസിയുടെ അലമാരിയില്‍ മരിച്ച നിലയില്‍

    Shot dead |പോക്‌സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് കോടതിയുടെ പുറത്തുവെച്ച് വെടിവെച്ചു കൊന്നു

    പോക്‌സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ബീഹാര്‍ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നത്.

    വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്ത് വെച്ചാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് ദില്‍ഷാദ് ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നത്. 2020 ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയുടെ വീടിനടുത്ത് സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് നടത്തിയിരുന്ന ദില്‍ഷാദ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും മാര്‍ച്ച് 12-ന് പ്രതിയെ ഹൈദരാബാദില്‍നിന്ന് പിടികൂടുകയും ചെയ്തു. റിമാന്‍ഡിലായിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.

    കഴിഞ്ഞദിവസം പോക്‌സോ കേസിന്റെ വിചാരണയ്ക്കായാണ് ദില്‍ഷാദ് ഹുസൈന്‍ കോടതിയില്‍ എത്തിയത്. കേസിലെ ഇരയുടെ പിതാവും കോടതിയില്‍ എത്തിയിരുന്നു. കോടതി ഗേറ്റിന് പുറത്ത് പ്രതിയെ കണ്ട പിതാവ് ഇയാള്‍ക്ക് നേരേ വെടിയുതിര്‍ത്തെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ ബന്ധുക്കളും ഇരയുടെ ബന്ധുക്കളും തമ്മില്‍ കോടതിക്ക് പുറത്ത് സംഘര്‍ഷവുമുണ്ടായി.

    ദില്‍ഷാദ് ഹുസൈനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അഭിഭാഷകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കോടതി പരിസരത്തെ പോലീസിന്റെ സുരക്ഷാവീഴ്ചയില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചു.
    Published by:Sarath Mohanan
    First published: