ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് വ്യാജസന്ദേശം നല്കിയ 19കാരന് അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്ക് പോകുന്ന ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഇയാള്‍ പോലീസിനെ വിളിച്ച് അറിയിച്ചത്.
പിന്നാലെ റെയില്‍വേ പോലീസും സംസ്ഥാന പോലീസും ചേര്‍ന്ന് തിരിച്ചില്‍ ആരംഭിച്ചു. രണ്ട് ട്രെയിനുകളാണ് ഇത്തരത്തില്‍ പരിശോധിച്ചത്. എന്നാല്‍ തിരച്ചിലില്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇന്നലെയാണ് 100ല്‍ വിളിച്ച് തോറി കാര്‍ത്തിക് എന്ന 19കാരന് ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായത്. ബോംബ് ഭീഷണി വന്നാല്‍ പോലീസ് എങ്ങനെ പ്രതികരിക്കും എന്ന് അറിയാനുള്ള കൗതുകം കൊണ്ട് ചെയ്തതാണെന്നാണ് യുവാവ് മറുപടി നല്‍കിയത്. യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.
ഓപ്പറേഷനിടെ ഡോക്ടർ രോഗിയുടെ വയറിനുള്ളിൽ കത്രിക മറന്നു വച്ചു; യുവാവിന് ദാരുണാന്ത്യം
ചികിത്സക്കായി ആശുപത്രികളിൽ എത്തുമ്പോൾ തങ്ങളെ പരിശോധിക്കുന്ന ഡോക്ടർമാരെ പൂർണമായും വിശ്വസിക്കുന്നവരാണ് പല രോഗികളും. ഡോക്ടർമാർ ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതും ആവശ്യമാണ്. പ്രത്യേകിച്ചും, സർജറി (Surgery) പോലുള്ള കേസുകളിൽ. എന്നാൽ ഡോക്ടർമാരുടെ ഉദാസീനതയും അലംഭാവവും മൂലം രോഗികളുടെ ജീവൻ പോലും അപകടത്തിലാകുന്ന പല സംഭവങ്ങളും നാം കേൾക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് വെനസ്വേലയിൽ (Venezuela) നിന്നും ഇപ്പോൾ പുറത്തുവരുന്നത്.
സർജറിക്കു ശേഷം ഡോക്ടർ രോഗിയുടെ വയറ്റിൽ നിന്നും കത്രിക എടുക്കാൻ മറന്നുപോയതാണ് രോഗിയുടെ മരണത്തിന് ഇടയാക്കിയത്. പ്രതിഷേധവുമായി മരിച്ചയാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. പിന്നാലെ രോഗിയുടെ മരണത്തിന് കാരണമായ ഡോക്ടറെ പുറത്താക്കുകയാണെന്ന് ആശുപത്രി അറിയിച്ചു.
ഇവാൻ ഷാവേസ് എന്നയാളാണ് ഡോക്ടറുടെ അലംഭാവം മൂലം മരണപ്പെട്ടത്. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസക്കെത്തിയതായിരുന്നു ഇവാൻ. ഓപ്പറേഷൻ വിജയമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അൽപസമയം കഴിഞ്ഞപ്പോളേക്കും ഇവാന് അടിവയറ്റിൽ നിന്നും വേദന അനുഭവപ്പെടാൻ തുടങ്ങി. ക്രമേണ വേദന കൂടി വരികയും ഭക്ഷണം കഴിക്കാനും ശുചിമുറിയിൽ പോകാനും വരെ ബുദ്ധിമുട്ട് അനുഭവപ്പെടാനും തുടങ്ങി. ഡോക്ടർമാർ പലരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വേദന കൂടിവന്നതേ ഉള്ളൂ. നാല് ദിവസങ്ങൾക്കു ശേഷം നടത്തിയ എക്സ്-റേ പരിശോധനയിലാണ് രോഗിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്.
വയറ്റിൽ കത്രിക കണ്ടെത്തിയതിനെ തുടർന്ന് ഇവാൻ രണ്ടാമതും ശസ്ത്രക്രിയക്ക് വിധേയനായി. അടിയന്തിര ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും 5 ദിവസങ്ങൾക്കു ശേഷം ഇവാൻ മരണത്തിന് കീഴടങ്ങി.
ശസ്ത്രക്രിയ നടത്തിയ സഹപ്രവർത്തകരായ ജെറാർഡോ ന്യൂനെസ്, ലൂയിസ് ഗോമസ് എന്നിവരെ ആശുപത്രി പുറത്താക്കിയതായി അതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ ഫ്രെഡി പച്ചാനോ അരീനസ് അറിയിച്ചുവെന്ന് പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവരുടെ മേൽ മനഃപൂർവമായ നരഹത്യ ആരോപിക്കരുതെന്നും മരണം സംഭവിച്ചത് ഈ ഉപകരണം കൊണ്ടല്ലെന്നും ഡോക്ടർ പറഞ്ഞു.
എന്നാൽ ഡോക്ടർമാർ ഇവാന്റെ യഥാർഥ അവസ്ഥ മറച്ചുവെച്ചെന്നും ഒരു തടസ്സവുമില്ലാതെ എല്ലാം നന്നായി നടന്നു എന്ന് നടിക്കാൻ ശ്രമിച്ചു എന്നും ഇവാന്റെ കുടുംബം ആരോപിക്കുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.