• HOME
  • »
  • NEWS
  • »
  • crime
  • »
  • അമ്മയെ മുറിയില്‍ പൂട്ടിയിട്ടശേഷം കത്തികാട്ടി 16-കാരിയെ പീഡിപ്പിച്ചു; 19 കാരന്‍ അറസ്റ്റില്‍

അമ്മയെ മുറിയില്‍ പൂട്ടിയിട്ടശേഷം കത്തികാട്ടി 16-കാരിയെ പീഡിപ്പിച്ചു; 19 കാരന്‍ അറസ്റ്റില്‍

രാത്രി വീട്ടിലെത്തിയ പ്രതി മാതാവിനേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട ശേഷം പെൺകുട്ടിയെ പുലർച്ചെവരെ പീഡനത്തിനിരയാക്കി

  • Share this:
ഭോപ്പാൽ: അമ്മയെ മുറിയിൽ പൂട്ടിയിട്ടശേഷം കാത്തിക്കാട്ടി ഭയപ്പെടുത്തി 16 കാരിയെ പീഡിപ്പിച്ച 19കാരന്‌ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പെൺകുട്ടിയുടെ പാരതിയെ തുടർന്നാണ് 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാതാവിനെയും ഭിന്നശേഷിക്കാരനായ സഹോദരനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. നാല് മാസം മുമ്പ് മാതാവ് വീട്ടിലില്ലാതിരുന്ന ദിവസമാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

Also Read-കോട്ടയത്തെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്‌റ്റിൽ

സെപ്റ്റംബര്‍ 18-ന് രാത്രി 1.45ന് വീട്ടിലെത്തിയ പ്രതി മാതാവിന്‍റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മാതാവിനേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട ശേഷം പുലർച്ചെവരെ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് പറയുന്നു.

Also Read-'പ്രസാദത്തിൽ മയക്കുമരുന്ന്'; സ്ത്രീയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച പൂജാരിയുടെ ജാമ്യാപേക്ഷ തള്ളി

കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയെങ്കിലും ഇയാള്‍ തിരഞ്ഞെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് യുവാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by:Jayesh Krishnan
First published: