നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൃത്രിമ പുരുഷാവയവം ഉപയോഗിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; 19കാരി അറസ്റ്റിൽ

  കൃത്രിമ പുരുഷാവയവം ഉപയോഗിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; 19കാരി അറസ്റ്റിൽ

  യുവതിയും മറ്റുപ്രതികളും തിഹാർ ജയിലിൽ

  News 18

  News 18

  • News18
  • Last Updated :
  • Share this:
   # ദേബയാൻ റോയ്

   ന്യൂഡൽഹി: യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 19കാരിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്വവർഗരതി നിയമവിധേയമാക്കിയ സെപ്തംബറിലെ സുപ്രീംകോടതി വിധിക്ക് ശേഷം ഐപിസി 377 പ്രകാരമുള്ള ആദ്യ കേസാണിത്. കൃത്രിമ പുരുഷ ജനനേന്ദ്രിയം 19കാരി അരയിൽ ഘടിപ്പിച്ചശേഷം ബലംപ്രയോഗിച്ച് തന്നെ ഗുദഭോഗം ചെയ്യുകയായിരുന്നുവെന്നാണ് ഇരയായ യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്. ശിവാനി എന്ന കുറ്റാരോപിതയെ അറസ്റ്റ് ചെയ്ത് കർക്കർഡൂമ കോടതിയിൽ ഹാജരാക്കി. ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടശേഷം തിഹാർ ജയിലില്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ് 19കാരി ഇപ്പോൾ. ഐപിസി 377 പ്രകാരമുള്ള വകുപ്പുകളും അസാന്മാര്‍ഗിക പ്രവൃത്തികൾ തടയൽ നിയമത്തിലെ വ്യവസ്ഥകളും അനുസരിച്ചാണ് അറസ്റ്റ്. യുവതിക്കൊപ്പം മൂന്നു യുവാക്കളും അറസ്റ്റിലായിട്ടുണ്ട്.

   കഴിഞ്ഞ ഒക്ടോബറിൽ ന്യൂസ് 18നാണ് ഈ സംഭവം ആദ്യമായി റിപ്പോർ‌ട്ട് ചെയ്തത്. യുവതിയുടെ പരാതിയിൽ ഐപിസി 377 പ്രകാരം കേസെടുക്കാൻ പൊലീസ് വിസമ്മതിക്കുകയായിരുന്നു. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് കേസെടുക്കാൻ‌ വിസമ്മതിച്ചത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഐപിസി 377 വകുപ്പ് ഭാഗികമായി റദ്ദാക്കിയപ്പോൾ സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതായി മാറി. അതേസമയം, സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം കുറ്റകൃത്യമാകുമോ എന്നത് തര്‍ക്കവിഷയമായി തുടർന്നു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടതും പ്രകൃതിവിരുദ്ധപീഡനത്തിന്റെ പരിധിയിൽ വരുന്ന ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗിക ബന്ധം കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്നും ഇതിന് ഐപിസി 377 ബാധകമാകുമെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18നോട് പറഞ്ഞിരുന്നു.

   സംഭവം ഇങ്ങനെ - ബലാത്സംഗത്തിന് ഇരയായ യുവതി ഒരു കിഴക്കൻ സംസ്ഥാനത്ത് നിന്ന് ജോലിക്കായി ഡൽഹിയിലെത്തിയതാണ്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു യുവതി പ്രതികളുടെ വലയിലായത്. ജോലി ഉപേക്ഷിച്ചശേഷം ഗുഡ്ഗാവിൽ ഓൺലൈൻ വസ്ത്രവ്യാപാരം ആരംഭിക്കാനായിരുന്നു യുവതിയുടെ പരിപാടി. പഞ്ചാബിലെ രജ്പുരയിലെ പരിശീലനത്തിന് ശേഷം 1.5 ലക്ഷം യുവതിയിൽ നിന്ന് നിക്ഷേപമായി ആവശ്യപ്പെട്ടു. പിതാവ് വായ്പ എടുത്ത് ഈ പണം നൽകി. പിന്നീട് ബിസിനസ് പങ്കാളികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു യുവതി. അങ്ങനെയാണ് കേസിലെ മറ്റൊരു പ്രതിയായ രോഹിതിനെ യുവതി പരിചയപ്പെടുന്നത്. എച്ച് സിഎല്ലിന് വേണ്ടി ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട രോഹിത്, ബിസിനസിന് വേണ്ടി പണം മുടക്കാൻ തയാറാണെന്നും യുവതിയെ അറിയിച്ചു. തുടർന്ന് യുവതിയെ ദിൽഷാദ് കോളനിയിലെ ഒരു അപ്പാർട്ട്മെൻറിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് രോഹിത്തും മറ്റൊരു പ്രതിയായ രാഹുലും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ബ്ലാക് മെയിൽ ചെയ്യാനായി ഇതു വീഡിയോയിൽ പകര്‍ത്തുകയും ചെയ്തു.

   'ആദ്യം അവർ ബലംപ്രയോഗിച്ച് എന്നെ കീഴ്പ്പെടുത്തി. പിന്നീട് മറ്റുള്ളവര്‍ക്ക് വഴങ്ങാൻ നിർബന്ധിച്ചു. ആ 19കാരിയും അവർക്കൊപ്പമുണ്ടായിരുന്നു. അവൾ മിക്കപ്പോഴും എന്റെ അടുത്തേക്ക് വരുമായിരുന്നു. ലൈംഗികബന്ധത്തിന് ഞാൻ വിസമ്മതിച്ചപ്പോൾ എന്നെ മർദിച്ചു' - ഇരയായ പെൺകുട്ടി പറഞ്ഞു. രോഹിതും രാഹുലും തന്നെ ബലംപ്രയോഗിച്ച് കിടത്തുകയും ഈ സമയം യുവതി ലൈംഗിക കളിപ്പാട്ടം അരയിൽ ഘടിപ്പിച്ച് തന്നെ ഗുദഭോഗം ചെയ്യുകയായിരുന്നു. 16കാരി അതിൽ അതിയായ ആനന്ദം കണ്ടെത്തിയെന്നും മറ്റു പ്രതികൾക്കൊപ്പം അവളും ശിക്ഷിക്കപ്പെടണമെന്നും യുവതി ആവശ്യപ്പെട്ടു. രാഹുലിനെയും രോഹിതിനെയും കൂടാതെ യുവതിയെ തടങ്കലിൽ സൂക്ഷിക്കുന്നതിന് സഹായിച്ച സാഗർ എന്ന യുവാവും ഇപ്പോൾ തിഹാർ ജയിലിലാണ്.

   ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

   First published:
   )}