• HOME
  • »
  • NEWS
  • »
  • crime
  • »
  • Suicide | നവവധു ആത്മഹത്യ ചെയ്ത നിലയിൽ; ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്

Suicide | നവവധു ആത്മഹത്യ ചെയ്ത നിലയിൽ; ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്

ശ്രുതിയുടെ ഭർത്താവ് അനന്തു വിദേശത്താണ്. ശ്രുതിയെ സ്വന്തം വീട്ടിൽ നിർത്തിയ ശേഷമാണ് ഭർത്താവ് അനന്തു വിദേശത്തേക്ക് പോയത്

Sruthi_suicide

Sruthi_suicide

  • Share this:
    തിരുവനന്തപുരം: നവവധുവായ പത്തൊമ്പതുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല ഇടവ വെൺകുളം സ്വദേശിനി ശ്രുതിയെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ് സംഭവം. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

    ശ്രുതിയുടെ ഭർത്താവ് അനന്തു വിദേശത്താണ്. ശ്രുതിയെ സ്വന്തം വീട്ടിൽ നിർത്തിയ ശേഷമാണ് ഭർത്താവ് അനന്തു വിദേശത്തേക്ക് പോയത്. ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും, ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കുന്നു. അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    The 19-year-old was found to have committed suicide. Shruthi, a resident of Venkulam, Varkala parish, was found hanging inside her house. The incident took place eight months after the marriage. Shruti was found hanging in the bedroom of the house around 9.30 pm on Saturday.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ഇടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

    പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ആസം സ്വദേശികളായ രണ്ടു പേർ മരിച്ചു. പന്തളത്ത് എം.സി റോഡിലാണ് അപകടം. ബിസ്മി ബേക്കറിയിലെ ജീവനക്കാരായ അസം ധേമാജി ജില്ലയില്‍ ശിലാപഥര്‍ കോവര്‍ഗാവ് ഹേമ ഫുക്കാന്റെയും പുഷ്പ ഫുക്കാന്റെയും മകന്‍ മോണ്ടി ഫുക്കാന്‍ (25), സമീപ ഗ്രാമവാസി നബീന്‍ ചരിന്‍ഗിയയുടെ മകന്‍ ഹിരണ്‍ ചരിന്‍ഗിയ (രോഹിത് 29) എന്നിവരാണു മരിച്ചത്.

    Also Read- Sexual Abuse | ഗൾഫിൽനിന്ന് തിരുവനന്തപുരത്തെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

    ശനിയാഴ്ച രാത്രി 10.40നാണ് അപകടം ഉണ്ടായത്. പന്തളം എം.സി.റോഡില്‍ മെഡിക്കല്‍ മിഷന്‍ ജങ്ഷനു സമീപമാണ് അപകടം. കടയില്‍ നിന്നും സ്‌കൂട്ടറില്‍ സി.എം. ആശുപത്രിക്കു സമീപമുള്ള താമസ സ്ഥലത്തേക്ക് വരികയായിരുന്നു ഇരുവരും. തിരുവനന്തപുരത്തു നിന്നു മാനന്തവാടിയിലേക്കു പോയ സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സാണ് ഇവരുടെ സ്കൂട്ടറിൽ ഇടിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹിരണ്‍ ചരിന്‍ഗിയയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മോണ്ടുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നിന് മരണം സംഭവിക്കുകയായിരുന്നു. പന്തളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
    Published by:Anuraj GR
    First published: