നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പത്തൊൻപതുകാരിയെ ഭർത്താവിന്റെ ബന്ധുവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തു കൊന്നു; തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കി

    പത്തൊൻപതുകാരിയെ ഭർത്താവിന്റെ ബന്ധുവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തു കൊന്നു; തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കി

    അമ്പലത്തിന്​ സമീപത്തെ വനപ്രദേശത്തെത്തിച്ച്​ ബന്ധുവും സുഹൃത്തും ചേർന്ന്​ പെൺകുട്ടിലെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ശേഷം തുണി കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ പ്രതികൾ പെൺകുട്ടിയുടെ മുഖം വികൃതമാക്കി.

    News18 Malayalam

    News18 Malayalam

    • Share this:
      പൂനെ: പത്തൊൻപതുകാരിയെ ഭർത്താവിന്‍റെ ബന്ധുവും സുഹൃത്തും ചേർന്ന്​ ബലാത്സംഗം ചെയ്​ത്​ കൊന്നു. പൂനെ ജില്ലയിലെ മൗജെ സോംതാനെയിൽ ഞായറാഴ്ചയാണ്​ സംഭവം. ഭർത്താവിന്‍റെ ബന്ധുവിന്‍റെ കൂടെ അമ്പലത്തിൽ പോയ പെൺകുട്ടിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.

      അമ്പലത്തിന്​ സമീപത്തെ വനപ്രദേശത്തെത്തിച്ച്​ ബന്ധുവും സുഹൃത്തും ചേർന്ന്​ പെൺകുട്ടിലെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ശേഷം തുണി കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാൻ പ്രതികൾ പെൺകുട്ടിയുടെ മുഖം വികൃതമാക്കി.

      പൂനെയിലെ പിമ്പ്രി ചിൻഛാവാദിലെ താലെഗാവ് ധഹാദെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ബന്ധുവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. രണ്ടാമത്തെ പ്രതി ഒളിവിലാണ്​. ഇയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

      മരത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് ഇൻസ്പെക്ടർ ഷഹാജി പവാർ പറഞ്ഞു. ഒരാവശ്യത്തിനാി ഭർത്താവ് പുറത്തു പോയ സമയത്ത് അടുത്ത ബന്ധുവായ 26 കാരൻ തനിക്കൊപ്പം അമ്പലത്തിൽ വരാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോൾ ലൈംഗിക ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടർന്ന് അവിടെയെത്തിയ സുഹൃത്തുമായി ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നാലെ ദുപ്പട്ട ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തിരിച്ചറിയാതിരിക്കാൻ മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

      ഭാര്യയെ കാണാതെ വന്നതോടെ ബന്ധുവിനോട് ഭർത്താവ് വിവരം തിരക്കി. മറുപടിയില്‍ സംശയം തോന്നിയ ഭർത്താവ് 26കാരനെ തന്ത്രപൂർവം പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

      English Summary: A 19-year-old woman was allegedly gang-raped and murdered by her husband's relative and his friend at a village in Pune on Sunday, the police said. The incident took place near a temple where the woman had gone with her husband's relative. "Both of them forcefully raped her in the forested area near the temple. She kept resisting. Later, they killed her by strangulating her with a scarf. They brutally damaged her face to hide her identity," said the police.
      Published by:Rajesh V
      First published:
      )}