• HOME
 • »
 • NEWS
 • »
 • crime
 • »
 • 19 YEAR WOMAN ARRESTED FOR MARRYING AND SEXUALLY ABUSING A MINOR IN POLLACHI

പ്രായപൂർത്തിയാകാത്ത 'ഭർത്താവിനെ' ലൈംഗികമായി പീഡിപ്പിച്ച യുവതിയ്ക്കെതിരെ കേസ്; നിയമപരമായി കുഴഞ്ഞ കേസെന്ന് വിദഗ്ധർ

പഴനിയിൽ വിവാഹിതരായ ശേഷം ലോഡ്ജിൽ വെച്ച് യുവതി ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടിക്ക് അടിവയറ്റിൽ വേദന അനുഭവപ്പെട്ടതോടെ ഇരുവരും നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.

boy_Sexual-abuse

boy_Sexual-abuse

 • Share this:
  കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച 19 കാരി അറസ്റ്റിലായി. പൊള്ളാച്ചിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ യുവതി അയൽപക്കത്ത് താമസിക്കുന്ന 17 വയസുള്ള ആൺകുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

  ഓഗസ്റ്റ് 26 ന് ഇരുവരും പഴനിയിൽ പോയി വിവാഹിതരായി. പിറ്റേന്ന് കോയമ്പത്തൂരിലേക്ക് മടങ്ങുന്നതിനിടെ സെമ്മേട് എന്ന സ്ഥലത്ത് ലോഡ്ജിൽ മുറിയെടുക്കുകയും യുവതി ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനത്തിന് ശേഷം ആൺകുട്ടിക്ക് അടിവയറ്റിൽ കഠിനമായുവേദന അനുഭവപ്പെട്ടു. തുടർന്ന് യുവതി കുട്ടിയേ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് കൊണ്ടുവന്നു.

  തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാർ ഇടപെട്ടു. ഇരുവരെയും ബന്ധം വേർപെടുത്തിയ ശേഷം ആൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് പൊള്ളാച്ചി ഇൻസ്പെക്ടർ ആർ കോപ്പെരുന്ധേവി പറഞ്ഞു.

  Also Read- പതിനേഴുകാരി ഗർഭിണിയായ കേസ്: ഡിഎൻഎ ഫലം നെഗറ്റീവ്; പതിനെട്ടുകാരനു ജാമ്യം

  ഐപിസി സെക്ഷൻ 366 (തട്ടിക്കൊണ്ടുപോകൽ), പോക്സോ നിയമത്തിലെ 6 (5) എന്നിവ പ്രകാരം പെൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

  Also Read- 'പെൺകുട്ടിയുടെ വാക്ക് മാത്രം കേട്ട് ജയിലിലടച്ചു'; ഡി എൻ എ ഫലത്തിലൂടെ പോക്സോ കേസിൽ ജാമ്യം ലഭിച്ച ശ്രീനാഥ്

  എന്നാൽ കേസ് കുഴപ്പം പിടിച്ചതാണെന്ന് നിയമ വിദഗ്ധർ പറഞ്ഞു.കേസിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അവരുടെ പക്ഷം. “ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയാൽ മാത്രമേ ഐപിസി സെക്ഷൻ 366 ബാധകമാകൂ. അതുപോലെ പോക്‌സോ നിയമത്തിലെ 5 (l), 6 എന്നീ രണ്ട് വകുപ്പുകളും സ്ത്രീകൾക്കെതിരെ ബാധകമല്ലെന്നും മുതിർന്ന അഭിഭാഷകൻ സി ജ്ഞാനഭാരതി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

  പതിനാറുകാരിയെ ബസിൽവെച്ച് പീഡിപ്പിച്ചു; കണ്ടക്ടർ അറസ്റ്റിൽ

  പതിനാറുകാരിയെ ബസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് പൊലീസ് പിടികൂടിയത്. കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാൾ പെൺകുട്ടിയെ ബസിനുള്ളിൽവെച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. പ്രതി ബൈജുവിനെതിരെ ബലാത്സംഗ കുറ്റം, പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ എന്നിവയും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മേപ്പാടി പൊലീസ് അറിയിച്ചു.

  സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയില്‍ ബസില്‍ വെച്ച്‌ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതി. രാത്രിയിൽ കുട്ടിയെ വീട്ടില്‍ നിന്ന് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന്​ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ അവശ നിലയിൽ പാർക്ക് ചെയ്തിരുന്ന ബസിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

  ഒപ്പം താമസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും

  ഒപ്പം താമസിച്ചിരുന്ന കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജിവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ. പെരുമ്പിലാവ് പുതിയഞ്ചേരി കാവ് വലിയപീടികയില്‍ വീട്ടില്‍ അബു താഹിറി(42)നെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് ഭാരതി ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതല്‍ കഠിനതടവ് അനുഭവിക്കണം. അഞ്ചു വര്‍ഷത്തിലേറെയായി ഒപ്പം താമസിപ്പിച്ചിരുന്ന ഷമീറ(34)യെയാണ് അബു താഹിർ കുത്തിക്കൊന്നത്.

  2015 സെപ്റ്റംബര്‍ 18ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിയോടെ പുതിയഞ്ചേരിക്കാവ് കൂട്ടുകുളത്തിനു സമീപമുള്ള റോഡരികിലാണ് കൊലപാതകം നടന്നത്. വടക്കേക്കാട് വില്ലേജ് കൊമ്ബത്തേല്‍പ്പടി വാലിയില്‍ വീട്ടില്‍ മൊയ്തുണ്ണിയുടെ മകളാണ് ഷമീറ. കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വി എ കൃഷ്ണദാസാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിനി പി ലക്ഷ്മണിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
  Published by:Anuraj GR
  First published:
  )}