HOME » NEWS » Crime » 2 BJP YUVA MORCHA LEADERS ARRESTED FOR CARRYING COCAINE IN BENGAL

നിരോധിത ലഹരിമരുന്നുമായി യുവമോർച്ച വനിതാ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ; ഗൂഢാലോചനയെന്ന് ബിജെപി

മയക്കുമരുന്നും നിരോധിത ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയാണ്.

News18 Malayalam | news18-malayalam
Updated: February 20, 2021, 10:39 AM IST
നിരോധിത ലഹരിമരുന്നുമായി യുവമോർച്ച വനിതാ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ; ഗൂഢാലോചനയെന്ന് ബിജെപി
Pamela Goswami
  • Share this:
കൊൽക്കത്ത: ബിജെപി യുവജന സംഘടനാ അംഗങ്ങളായ രണ്ടുപേർ മയക്കുമരുന്നുമായി പിടിയിൽ. യുവമോർച്ച പശ്ചിമ ബംഗാൾ യൂണിറ്റ് നേതാവ് പമേല ഗോസ്വാമി, സുഹൃത്ത് പ്രബീർ ഡെ എന്നിവരാണ് അറസ്റ്റിലായത്. നിരോധിത ലഹരി വസ്തുവാണ് ആണ് ഇവരില്‍ നിന്നും പിടിച്ചെടുത്തതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Also Read-വിവാഹമോചനം നേടാതെ നാല് വിവാഹങ്ങൾ; ആദ്യഭാര്യയുടെ പരാതിയിൽ 45കാരനായ അധ്യാപകൻ അറസ്റ്റിൽ

100 ഗ്രാം കൊക്കൈയ്ൻ ആണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. വിപണിയിൽ ഇതിന് 10ലക്ഷം രൂപ വിലമതിക്കുമെന്നും പൊലീസ്.  നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് (NSPD) ആക്ട് അനുസരിച്ചാണ് അറസ്റ്റ് എന്നാണ് ന്യൂഅലിപോർ സ്റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പമേലയുടെ കാറിൽ നിന്നാണ് ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തിയത്. യുവമോർച്ച നേതാവും സുഹൃത്തും ഈ സമയം വാഹനത്തിലുണ്ടായിരുന്നു.

Also Read- ഉച്ചഭക്ഷണത്തിൽ വിഷം; ചെന്നൈയിൽ മലയാളി ദമ്പതികൾ മരിച്ചു; മകൻ ആശുപത്രിയിൽ; ദുരൂഹത

'കൃത്യമായ വിവരം ലഭിച്ചത് അനുസരിച്ചാണ് അവരുടെ വാഹനം പരിശോധിച്ചത്. പരിശോധനയ്ക്കിടെയാണ് നിരോധിത ലഹരിവസ്തു കണ്ടെടുത്തത്' പൊലീസ് അറിയിച്ചു. മയക്കുമരുന്നും നിരോധിത ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയാണ്. ഇതിന്‍റെ തുടർച്ചയായാണ് വാഹന പരിശോധനയും അറസ്റ്റും ഉണ്ടായിരിക്കുന്നത്.

Also Read-ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവിന് ആദരമർപ്പിച്ച് CPM; ചൈനയ്ക്കൊപ്പം നിൽക്കുന്നവരെ തള്ളിക്കളയണമെന്ന് ബംഗാൾ-കേരള ജനതയോട് BJP

എന്നാൽ സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. 'ഇതൊരു ഗൂഢാലോചനയാണെന്ന് കരുതുന്നത്. നിരപരാധികളായ രാഷ്ട്രീയ പ്രവർത്തകരെ വ്യാജമയക്കുമരുന്ന് കേസുകളിൽ എങ്ങനെയാണ് കുടുക്കുന്നതെന്ന് മുൻകാലങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ട്. ഈ കേസിലും അവരുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനാണ് പൊലീസ് അവരെ പ്രതിയാക്കി ചിത്രീകരിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കന്നത്. ബിജെപി എംപി ലോകേത് ചാറ്റർജി പ്രതികരിച്ചു.

Also Read-പശ്ചിമ ബംഗാളിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മൂന്നു ദിവസത്തിനിടെ ചത്തത് ഇരുനൂറിലധികം

എന്നാൽ എംപിയുടെ വാക്കുകളെ തള്ളി തൃണമൂൽ എംഎൽഎയും കൊല്‍ക്കത്ത ആരോഗ്യമന്ത്രിയുമായ ചന്ദ്രിമ ഭട്ടചാര്യ രംഗത്തെത്തിയിട്ടുണ്ട്. 'ഈ കേസിൽ അവരെ വ്യാജമായി കുടുക്കുകയാണെന്ന് വിശ്വസിക്കാൻ ഞാൻ വിസ്സമ്മതിക്കുകയാണ്. ബിജെപി നേതാക്കളുടെ തനിനിറമാണ് ഇത് വെളിപ്പെടുത്തുന്നത്. ഇത് നാണക്കേടാണ്' എന്നായിരുന്നു ഇവരുടെ പ്രതികരണം.എയർഹോസ്റ്റസായ പമേല നിലവിൽ ന്യൂ ഠൗൺ ഏരിയയിൽ ഒരു സ്പാ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഇവരുടെ പങ്കിനെക്കുറിച്ചറിയാനായി വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ടു നൽകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയും പൊലീസ് സമർപ്പിക്കുന്നുണ്ട്
Published by: Asha Sulfiker
First published: February 20, 2021, 10:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories