നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ശബരിമലയിലെ പാത്രം; 2 കോടിയോളം രൂപയുടെ അഴിമതി; മുൻ മന്ത്രി ശിവകുമാറിന്റെ സഹോദരനെതിരെ അന്വേഷണ റിപ്പോർട്ട്

  ശബരിമലയിലെ പാത്രം; 2 കോടിയോളം രൂപയുടെ അഴിമതി; മുൻ മന്ത്രി ശിവകുമാറിന്റെ സഹോദരനെതിരെ അന്വേഷണ റിപ്പോർട്ട്

  ജയകുമാറിനെതിരെ ഉയർന്ന എട്ട് പരാതികളിൽ ഏഴിലും ഗുരുതര ക്രമേക്കേട് നടന്നിട്ടുണ്ടെന്നാണ് മുൻ വിജിലൻസ് ട്രൈബ്യൂണൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

  വി.എസ് ജയകുമാർ

  വി.എസ് ജയകുമാർ

  • Share this:
  തിരുവനന്തപുരം: മുൻ മന്ത്രി ദേവസ്വം മന്ത്രി ശിവകുമാറിന്റെ സഹോദരൻ വി.എസ് ജയകുമാർ ദേഴസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ അഴിമതി നടത്തിയെന്ന് അന്വേഷണ റിപ്പോർട്ട്. ജയകുമാറിനെതിരെ ഉയർന്ന എട്ട് പരാതികളിൽ ഏഴിലും ഗുരുതര ക്രമേക്കേട് നടന്നിട്ടുണ്ടെന്നാണ് മുൻ വിജിലൻസ് ട്രൈബ്യൂണൽ  ചെറുന്നിയൂർ പി ശശിധരൻ നായരുടെ റിപ്പോർട്ടിലെ വ്യക്തമാക്കിയിരിക്കുന്നത്.
  TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Kerala Elephant Death | ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം: മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്റെ വക്കീൽ നോട്ടീസ് [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]

  വി.എസ് ജയകുമാർ 2014- 15 കാലത്താണ് ശബരിമല ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറായി പ്രവർത്തിച്ചിരുന്നത്. ജേഷ്ഠൻ വിഎസ് ശിവകുമാർ ദേവസ്വം മന്ത്രിയായിരിക്കെ സഹോദരൻ അഴിമതി നടത്തിയെന്നായിരുന്നു പരാതി.

  മുൻ വിജിലൻസ് ട്രൈബ്യൂണൽ  ചെറുന്നിയൂർ പി ശശിധരൻ നായരുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ. 2013 മുതൽ 15 വരെ രണ്ട് വർഷക്കാലം ശബരിമലയിൽ പാത്രങ്ങളും മറ്റും വാങ്ങിയതിൽ ഒരു കോടി എൺപത്തി ഏഴ്  ലക്ഷത്തിന്റെ അഴിമതി നടത്തിയെന്നായിരുന്നു ജയകുമാറിനെതിരായ ആക്ഷേപം. ഇതിൽ  ഒരു കോടി എൺപത്തി ഒന്ന് ലക്ഷം രൂപയുടെ അഴിമതി നടന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

  പാത്രങ്ങൾ കുന്നുകൂടി ഉപയോഗിക്കാതെ കിടക്കുമ്പോൾ പുതിയ പാത്രങ്ങൾ വീണ്ടും വീങ്ങിയതായി കാണിച്ചു. ഇതിനായി കളള ബില്ലുകൾ ഹാജരാക്കി. ഇതിലൂടെ തിരുവിതാംകൂർ ബോർഡിന് ഭീമമായ നഷ്ടമുണ്ടാക്കി. ഓഡിറ്റ് നടക്കുമ്പോൾ ഇതുമായി  ബന്ധപ്പെട്ട രേഖകൾ മറച്ചുവച്ചു. കരാറുകാർക്ക് പണം നൽകിയത് നടപടികൾ പാലിക്കാതെയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

  2003-04 കാലത്ത് പമ്പയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുമ്പോൾ പമ്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ടും ജയകുമാർ അഴിമതി നടത്തിയെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.  തെളിവുകളുടെ അഭാവത്തിൽ ഈ കുറ്റത്തിൽ നിന്നും ജയകുമാറിനെ ഒഴിവാക്കിയിട്ടുണ്ട്.

  37 ദിവസത്തെ തെളിവെടുപ്പിനും വാദം കേൾക്കലിനും ശേഷം തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിൽ ബോർഡ്  തുടർനടപടി സ്വീകരിക്കും. സാക്ഷികളായി ദേവസ്വം ബോർഡ് അംഗം കെ രാഘവനെയും ദേവസ്വം എംപ്ലോയീസ് കോൺഫഡറേഷൻ സെക്രട്ടറി വാസുദേവൻ നമ്പൂതിരിയെയും ഏഴ് ഉദ്യോഗസ്ഥരെയും വിസ്തരിച്ചു.

  അന്വേഷണത്തോട് സഹകരിക്കാതിരുന്നത്ന് ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടർ സുദർശനനെതിരെയും വിരമിച്ച ജോയിന്റ് ഡയറക്ടർ വേലപ്പൻനായർക്കെതിരെയും നടപടിയെടുക്കാനും റിപ്പോർട്ടിൽ ശിപാർശയുണ്ട്. ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്തണമെന്നും മുൻ വിജിലൻസ് ട്രൈബ്യൂണൽ  ചെറുന്നിയൂർ പി ശശിധരൻ നായർ അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.  First published:
  )}