ഡ്രൈവിങ്ങ് അറിയാത്തയാൾ ഓടിച്ച ജീപ്പ് ഇടിച്ച് രണ്ട് പേർ മരിച്ചു, 8 പേർക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. വിവാഹഘോഷയാത്രയിൽ നൃത്തം ചെയ്യുന്നതിനായി ജീപ്പ് ഡ്രൈവർ ഡ്രൈവിങ്ങ് അറിയാത്തയാളെ ജീപ്പ് ഏല്പിച്ച് പോകുകയായിരുന്നു. ജീപ്പ് ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ശ്യാംപൂരിൽ നിന്ന് ഖട്ടോര ഗ്രാമത്തിലേക്ക് വരികയായിരുന്ന വിവാഹ സംഘത്തിനൊപ്പമുണ്ടായിരുന്ന ജീപ്പായിരുന്നു ഇത്. ഡ്രൈവിങ്ങ് അറിയാത്ത ഇയാൾ അല്പസമയം വേഗത കുറച്ച് വാഹനമോടിച്ചു. പെട്ടെന്ന് വേഗത വർധിച്ച് വാഹനം ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Also read-അടിയന്തരമായി തിരുവനന്തപുരത്തെ വീട്ടിലെത്താൻ ആംബുലൻസ് വിളിച്ച ‘ഡോക്ടർ ‘ അറസ്റ്റിൽ
ഇടിയുടെ ആഘാതത്തിൽ രണ്ട് പേർ സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. പരുക്കേറ്റ 8 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.