അമരാവതി: ആന്ധ്രപ്രദേശിൽ ഓപ്പറേഷൻ പരിവർത്തന്റെ (Operation Parivartan)ഭാഗമായി പൊലീസ് കണ്ടെത്തിയത് 2 ലക്ഷം കിലോഗ്രാം സംസ്കരിച്ച കഞ്ചാവ് ( 2 Lakh Kilograms Cannabis Seized). സംസ്ഥാനത്ത് കഞ്ചാവ് കൃഷി തടയാനായി പൊലീസ് രൂപീകരിച്ച പദ്ധതിയാണ് ഓപ്പറേഷൻ പരിവർത്തൻ. ലഹരി ഉപയോഗം തടയാൻ ഇതാദ്യമായാണ് ആന്ധ്രപ്രദേശിൽ ഇത്തരമൊരു പദ്ധതി പൊലീസ് ആരംഭിക്കുന്നത്.
ആന്ധ്രപ്രദേശ് പൊലീസും സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ബ്യൂറോ (SEB) ഉം ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിളവെടുപ്പിന് ശേഷം കയറ്റി അയക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ലക്ഷം കിലോഗ്രാം സംസ്കരിച്ച കഞ്ചാവ് പിടികൂടിയത്. വിശാഖപട്ടണത്തു നിന്ന് പിടികൂടിയ കഞ്ചാവ് ശനിയാഴ്ച തന്നെ പൊലീസ് നശിപ്പിച്ചു.
Also Read-Human skull| മുതലമട മൊണ്ടിപ്പതിയിൽ മനുഷ്യ തലയോട്ടി; ശാസ്ത്രീയ പരിശോധന നടത്താനൊരുങ്ങി പൊലീസ്
സംസ്ഥാനത്ത് വ്യാപകമായ കഞ്ചാവ് വേട്ടയാണ് പൊലീസിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെ വിളവെടുപ്പ് കാലത്തിന് മുമ്പ് 8,500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കഞ്ചാവ് ചെടികൾ നശിപ്പിച്ചിരുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് പൊലീസ് ഓപ്പറേഷൻ പരിവർത്തൻ ആസൂത്രണം ചെയ്തിരിക്കുന്നത്. കഞ്ചാവ് വിളകൾ കണ്ടെത്തി നശിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ടയാളുകളെ കണ്ടെത്തി ബോധവത്കരിക്കുകയും ഓപ്പറേഷന്റെ ഭാഗമാണ്. സംസ്ഥാന റവന്യൂ, ആദിവാസി ക്ഷേമവകുപ്പ്, കൃഷി വകുപ്പ് എന്നിവയെല്ലാം സഹകരിച്ചാണ് ഓപ്പറേഷൻ പരിവർത്തൻ നടപ്പാക്കുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിൽ എറണാകുളം ടൗണ്‍ പരിസരത്ത് എഎക്‌സൈസ്ന ടത്തിയ രഹസ്യ നീക്കത്തില്‍ പിടിച്ചെടുത്തത് ഏറ്റവും മാരകമായ ലഹരി വസ്തുക്കളാണ് .എറണാകുളം കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് കാലിഫോര്‍ണിയ - 9 (California 9) എന്നറിയപ്പെടുന്ന അതിമാരക രാസ ലഹരിയായ എല്‍എസ്ഡി (LSD stamps)സ്റ്റാമ്പ് പിടിച്ചെടുത്തത്.
ഇടുക്കി കാഞ്ചിയാര്‍ - പേഴുക്കണ്ടം സ്വദേശിയായ
ബി.ടെക് വിദ്യാര്‍ത്ഥിയായ തെക്കേ ചെരുവില്‍ വീട്ടില്‍ ആഷിക്ക് ടി സുരേഷ് (23) എന്നയാളെയാണ് ഇന്‍സ്‌പെക്ടര്‍ എം. എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Andrapradesh, Cannabis, Cannabis seized