• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തണുത്ത് മരവിച്ച 39 മൃതദേഹങ്ങളുടെ ചുരുളഴിക്കാൻ പൊലീസ്; രണ്ട് പേർ അറസ്റ്റിൽ

മരിച്ച 39 പേരും ചൈനാക്കാരാണെന്നാണ് വിവരം. ഇവർ എങ്ങനെയാണ് മരിച്ചതെന്ന കാര്യം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മാത്രമെ വ്യക്തമാവുകയുള്ളു.

News18 Malayalam | news18-malayalam
Updated: October 25, 2019, 9:27 PM IST
തണുത്ത് മരവിച്ച 39 മൃതദേഹങ്ങളുടെ ചുരുളഴിക്കാൻ പൊലീസ്; രണ്ട് പേർ അറസ്റ്റിൽ
truck
  • Share this:
ലണ്ടൻ: ട്രക്കിൽ 39 മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് പൊലീസ്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

also read:39 മൃതദേഹങ്ങളുമായി കണ്ടെയ്നർ ലോറി; ഞെട്ടിത്തരിച്ച് ബ്രിട്ടീഷ് പൊലീസ് ; ഒരാൾ അറസ്റ്റിൽ

മരിച്ച 39 പേരും ചൈനാക്കാരാണെന്നാണ് വിവരം. ഇവർ എങ്ങനെയാണ് മരിച്ചതെന്ന കാര്യം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മാത്രമെ വ്യക്തമാവുകയുള്ളു. കൊല്ലപ്പെട്ടവരിൽ എട്ടുപേർ സ്ത്രീകളും 31 പേർ പുരുഷന്മാരുമാണ്. മനുഷ്യക്കടത്താണോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ആസൂത്രിത കുറ്റവാളി സംഘങ്ങളെ കുറിച്ചും അന്വേഷിച്ചു വരികയാണ്.

അതേസമയം ഫൂജിയാനിൽ നിന്ന് നിരവധി ചൈനീസ് കുടിയേറ്റക്കാർ അമേരിക്ക, ബ്രിട്ടൻ, വെസ്റ്റേൺ യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള അന്വേഷണവും നടക്കുന്നുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍