• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഭിമന്യു കൊലക്കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍


Updated: July 12, 2018, 10:41 AM IST
അഭിമന്യു കൊലക്കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

Updated: July 12, 2018, 10:41 AM IST
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഷിറാസ് സലീം, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. ഇവര്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളാണ് ഷാജഹാന്‍. ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്നയാളുമാണ്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ പിടിച്ചെടുത്തു.ഇതോടെ കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അതേസമയം കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

യു.എ.പി.എയും നിരോധനവും വേണ്ടെന്നു സര്‍ക്കാര്‍; പ്രതിഷേധം പരസ്യമാക്കാനാകാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍