• HOME
  • »
  • NEWS
  • »
  • crime
  • »
  • ബൈക്ക് വാങ്ങാൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്നു; മൃതദേഹം കിട്ടിയത് റോഡരികിൽ നിന്ന്

ബൈക്ക് വാങ്ങാൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്നു; മൃതദേഹം കിട്ടിയത് റോഡരികിൽ നിന്ന്

ബൈക്ക് വാങ്ങാൻ 50,000 രൂപ ഉണ്ടാക്കുക എന്നതായിരുന്നു തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

  • Last Updated :
  • Share this:
    കൊൽക്കത്ത : ബൈക്ക് വാങ്ങാനുള്ള പണത്തിനു വേണ്ടി രണ്ട് സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. റോഡരികിലെ കാനയിൽ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. സത്യേന്ദ്ര ചൗധരിയെന്ന മുഖ്യപ്രതിയടക്കം രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയ്ക്ക് ശേഷം പ്രതികൾ പിടിയിലായതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.

    അറസ്റ്റിലായ പ്രതികളിലൊരാളുടെ വെളിപ്പെടുത്തിയതിനെ തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ആഗസ്ത് 22 നാണ് ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഓടുന്ന കാറിൽ വച്ച് കഴുത്ത് ഞെരിച്ച് കൊന്നശേഷം കുഴിയിൽ തള്ളുകയായിരുന്നു. കൊൽക്കത്തയിലെ ബാഗിഹാട്ടി മേഖലയിൽ നിന്നാണ് അതനു ഡേയെയും അഭിഷേക് നസ്‌കറിനെയും തട്ടിക്കൊണ്ടുപോയത്. അതനുവിൻറെ കുടുംബാംഗങ്ങൾക്ക് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകൾ ലഭിച്ചിരുന്നു. എന്നാൽ അഭിഷേകിനെ കൊലപ്പെടുത്തിയത് തെളിവുകൾ ഇല്ലാതാക്കാനാണെന്ന് പൊലീസ് പറഞ്ഞു.

    ബൈക്ക് വാങ്ങാൻ 50,000 രൂപ ഉണ്ടാക്കുക എന്നതായിരുന്നു തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കിയില്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആരോപിച്ചു. ആരോപണം പൊലീസ് നിഷേധിച്ചു. പരാതി ലഭിച്ചപ്പോൾ മുതൽ അന്വേഷണം നടത്തിയിരുന്നുവന്ന് പൊലീസ് വ്യക്തമാക്കി.

    Also read : 'കഴുത്ത് ഞെരിച്ചു; മരണം ഉറപ്പാക്കാന്‍ വിളക്ക് കൊണ്ട് തലക്കടിച്ചു'; നവവധുവിന്റെ കൊലപാതകം ആസൂത്രിതം

    അറസ്റ്റിലായ പ്രതികളിലൊരാൾ കൊലപാതകം നടന്നെന്ന് പറയുന്നതുവരെ ആൺകുട്ടികൾ മരിച്ചതായി കരുതിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അഭിജിത്ത് ഓഗസ്റ്റ് 22-ന് സത്യേന്ദ്രയും മറ്റ് രണ്ട് മൂന്ന് പേരും ചേർന്ന് കാറിൽ ബസന്തി ഹൈവേയിൽ വെച്ച് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്നതായി സമ്മതിച്ചു. കൂടാതെ രാത്രി 10 മണിക്ക് രണ്ട് മൃതദേഹങ്ങളും ഹൈവേയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിച്ചതായും അവർ സമ്മതിച്ചു പൊലീസ് പറഞ്ഞു.

    തങ്ങളുടെ പരാതിയിൽ പൊലീസ് ഗൗരവമായി ഇടപെട്ടില്ലെന്നും സഹായം അഭ്യർത്ഥിക്കാൻ മുഖ്യമന്ത്രിയുടെ വസതിയിൽ പോയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചതായും അതാനു ഡേയുടെ അമ്മ പറഞ്ഞു. വിദ്യാർത്ഥികളുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും തിരിച്ചറിയാനാവാത്തനിലാൽ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
    Published by:Amal Surendran
    First published: