• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Assault | 88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കോട്ടയത്ത് 20 കാരന്‍ അറസ്റ്റില്‍

Sexual Assault | 88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കോട്ടയത്ത് 20 കാരന്‍ അറസ്റ്റില്‍

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് സംഘം ഒളിസ്ഥലത്തുനിന്നാണ് പിടികൂടിയത്.

  • Share this:
കോട്ടയം (Kottayam) കിടങ്ങൂരിൽ (Kidangoor) ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ (Sexual Assault) ശ്രമിച്ച യുവാവ് അറസ്റ്റിലായി. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ (20) ആണ് കിടങ്ങൂര്‍ പോലീസിന്റെ പിടിയിലായത്. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ വയോധിക ആശുപത്രിയില്‍ചികിത്സ തേടി.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മക്കള്‍ വിവാഹശേഷം മാറി താമസിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ പോലീസ് സംഘം ഒളിസ്ഥലത്തുനിന്നാണ് പിടികൂടിയത്.

കിടങ്ങൂര്‍ എസ് എച്ച് ഒ ബിജു കെ ആര്‍, എസ് ഐ കുര്യന്‍ മാത്യു, എ എസ് ഐ‌ ബിജു ചെറിയാന്‍, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വർക്കലയിൽ 65കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

തിരുവനന്തപുരം വർക്കല (Varkala) ഏണാർവിള കോളനിയിൽ 65 കാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മദ്യലഹരിയിൽ വഴക്കിനിടെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മകൻ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30നാണ് കൃത്യം നടന്നത്. കല്ലുവിള വീട്ടിൽ 65 കാരനായ സത്യൻ ആണ് മരണപ്പെട്ടത്.

വീട്ടിൽ കുഴഞ്ഞുവീണുമരിച്ചെന്നാണ് ഡോക്ടറോട് മകൻ പറഞ്ഞത്. സംശയം തോന്നിയതിനെ തുടർന്ന് ഡോക്ടർ വിവരം പൊലീസിൽ അറിയിച്ചു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഫോറൻസിക് ടീമിനെ സംഭവസ്ഥലത്ത് എത്തിച്ച് വിശദമായ പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ കണ്ടെത്തലിൽ നിന്നും വിശദമായ പരിശോധനയുടെയും സംഭവ സ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന ആളുകളുടെ മൊഴികളിൽ നിന്നും മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.

ഞായറാഴ്ച വൈകിട്ട് 5 മണിയോടെ സത്യൻ മദ്യപിച്ച് വീട്ടിലെത്തുകയും മകൻ സതീഷമായി വഴക്കുണ്ടാക്കുകയും ചെയ്തു. പിന്നാലെ സത്യൻ മകനെ മർദിക്കുകയും വെട്ടുകത്തി കഴുത്തിൽ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരും വഴക്ക് ആവുകയും മകൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചു. ബോധം നഷ്ടപ്പെട്ട സത്യനെ കഴുത്ത് അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തു.

അയൽക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുംമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. നാട്ടുകാർ തന്നെയാണ് പൊലീസിലും വിവരം അറിയിച്ചത്. സംഭവം നടക്കുമ്പോൾ സത്യന്റെ ഭാര്യ ശോഭന വീട്ടിൽ ഉണ്ടായിരുന്നു. സ്ഥിരം വഴക്ക് ആയതിനാൽ ഇവർ ശ്രദ്ധിക്കാതെ വീടിന് പിറകിൽ ഇരുന്ന് പാത്രങ്ങൾ കഴുകുകയായിരുന്നു.

സംശയത്തെ തുടർന്ന് സതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായ ചോദ്യം ചെയ്തതിൽ അച്ഛന്റെ ഉപദ്രവം സഹിക്കാനാകാതെ അച്ഛനെ തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്ന് സമ്മതിച്ചു. കൊലയ്ക്കുപയോഗിച്ച ചുറ്റിക പോലീസ് തെളിവെടുപ്പിനിടയിൽ കണ്ടെടുത്തു. മരണപ്പെട്ട സത്യനും മകനും തട്ടിന്റെ പണിക്കാരാണ്. അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

തിരുവനന്തപുരം എസ്പി ഡോക്ടർ ദിവ്യ വി ഗോപിനാഥന്റെ നേതൃത്വത്തിൽ വർക്കല ഡിവൈഎസ്പി നിയാസ് പി അയിരൂർ പോലീസ് എസ് എച്ച് ഒ ശ്രീജേഷ് വി കെ, എസ് ഐ മാരായ സജീവ് ആർ, സജിത്ത്, എ എസ് ഐ മാരായ സുനിൽ കുമാർ, ഇതിഹാസ് നായർ, പോലീസ് ഉദ്യോഗസ്ഥരായ സുജീഷ് കുമാർ, രഞ്ജിത്ത്, സജീവ്, സുഗുണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Published by:Rajesh V
First published: