പത്തനംതിട്ട: തിരുമൂലപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃശ്ശൂർ സ്വദേശി പ്രവീൺ (20) ആണ് അറസ്റ്റിലായത്. തിരുവല്ല പൊലീസ് ആണ് പ്രവീണിനെ പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയുമായി പ്രണയത്തിൽ ആയ പ്രവീൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Also Read-‘കറുത്തുപോയി, തനിക്കൊപ്പം മാച്ചാകുന്നില്ല’; 28കാരിയായ ഭാര്യയെ കൊലപ്പെടുത്തി യുവാവ്
ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞതാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.