• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; പെണ്‍കുട്ടിയെ പീഡിപ്പിച്ചു 20-കാരന്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; പെണ്‍കുട്ടിയെ പീഡിപ്പിച്ചു 20-കാരന്‍ അറസ്റ്റില്‍

പെണ്‍കുട്ടി പീഡന വിവരം അമ്മയോട് പറഞ്ഞതോടെ വീട്ടുകാര്‍ പരാതി നല്‍കി.

  • Last Updated :
  • Share this:
    കോട്ടയം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയത്തേ തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20-കാരന്‍ അറസ്റ്റില്‍. എറണാകുളം യു.സി.കോളേജ് ഭാഗത്ത് അരിമ്പൂക്കാരന്‍ വീട്ടില്‍ സഞ്ജുവിനെ (20) ആണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

    ഇയാള്‍ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയുമായിരുന്നു.
    പെണ്‍കുട്ടി പീഡന വിവരം അമ്മയോട് പറഞ്ഞതോടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത ഏറ്റുമാനൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്.

    also read : കൊല്ലത്ത് യുവതിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ ശ്രമം; 23കാരൻ പിടിയിൽ

    ഏറ്റുമാനൂര്‍ എസ്.ഐ. പ്രശോഭ് കെ.കെ, എ.എസ്.ഐ. ഷാജിമോന്‍, സി.പി.ഒ.മാരായ ഡെന്നി പി.ജോയ്, പ്രവീണ്‍ പി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
    കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14-ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
    Published by:Amal Surendran
    First published: