2012 Nirbhaya Case: നിര്‍ഭയ കേസിലെ മരണ വാറന്റിന് സ്റ്റേ; വധശിക്ഷ നാളെയില്ല

പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാലാണ് മരണവാറന്റ് കോടതി സ്റ്റേ ചെയ്ത്. ഇതോടെ മൂന്നാം തവണയാണ് ഈ കേസിൽ വധശിക്ഷ മാറ്റിവയ്ക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 2, 2020, 6:44 PM IST
2012 Nirbhaya Case: നിര്‍ഭയ കേസിലെ മരണ വാറന്റിന് സ്റ്റേ; വധശിക്ഷ നാളെയില്ല
nirbhaya case
  • Share this:
ന്യൂഡല്‍ഹി: നിര്‍ഭയകേസിലെ  പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ കോടതി നിര്‍ദേശിച്ചു. നാളെ വധശിക്ഷ ഉണ്ടാകില്ല. കേസിൽ ശിക്ഷിക്കപ്പെട്ട പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാലാണ്  മരണവാറന്റ് കോടതി സ്റ്റേ ചെയ്ത്. ഇതോടെ മൂന്നാം തവണയാണ് ഈ കേസിൽ വധശിക്ഷ മാറ്റിവയ്ക്കുന്നത്.

നാളെ രാവിലെ ആറിന് ശിക്ഷ നടപ്പാക്കാനാണ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഇതേത്തുടർന്ന് വധശിക്ഷ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ തിഹാര്‍ ജയിലില്‍ ആരംഭിച്ചിരുന്നു. ആരാച്ചാർ പവന്‍ ജല്ലാദ് പ്രതികളുടെ തൂക്കമുള്ള ഡമ്മികളെ തൂക്കിലേറ്റുകയും ചെയ്തു.  ഇതിനിടയിലാണ് ശിക്ഷ സ്റ്റേ ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവരുന്നത്.

നേരത്തെ ജനുവരി 22, ഫെബ്രുവരി ഒന്ന്തീയതികളിൽ വധശിക്ഷ നടപ്പാക്കുന്നതിന് മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതികളുടെ ഹർജിയെ തുടർന്ന് സ്റ്റേ ചെയ്യുകയായിരുന്നു.

അതേസമയം പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. പിന്നാലെയാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയും വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തല്ളി. പ്രതികളെ പ്രത്യേകം പ്രത്യേകം തൂക്കിലേറ്റാന്‍ അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഈ മാസം അഞ്ചിന് കേൾക്കും.

Also Read നിർഭയ കേസ്: പ്രതി പവൻ കുമാറിന്റെ തിരുത്തൽ ഹർജി തള്ളി

2012 ഡിസംബര്‍ 16നു രാത്രിയാണ് പ്രതികൾ നിർഭയയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. പിന്നീട് പെൺകുട്ടി മരണത്തിന് കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രതികള്‍.

മുകേഷ് കുമാര്‍ (32), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി. ഇതിനിടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി പുറത്തിറങ്ങി.

Also Read മതിലിൽ തലകൊണ്ടിടിച്ചു: തിഹാർ ജയിലിൽ സ്വയം പരിക്കേൽപ്പിച്ച് നിർഭയ കേസ് പ്രതി

 
First published: March 2, 2020, 6:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading