ആലപ്പുഴ: പോസ്റ്റോഫീസ് അക്കൗണ്ടില്‍ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ വനിതാ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍. മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിലെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡ് പാമ്പുംതറയില്‍ വീട്ടില്‍ അമിതാനാഥിനെ (29)യാണ് മാരാരിക്കുളം പോലീസ് അറസ്റ്റുചെയ്തത്.
മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫിസിൽ വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വർഷത്തേക്കും അഞ്ചു വർഷത്തേക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്നാണ് കേസ്. നിക്ഷേപകര്‍ക്ക് വ്യാജ അക്കൗണ്ട് നമ്പരുകള്‍ സ്വന്തം കൈപ്പടയില്‍ എഴുതിനല്‍കിയും പണം അക്കൗണ്ടില്‍ ഇട്ടിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുമായിരുന്നു തട്ടിപ്പ്. വ്യാജ അക്കൗണ്ട് നമ്പറുകൾ എഴുതി നൽകിയും പോസ്റ്റ് ഓഫിസിൽ പണം നിക്ഷേപിക്കുന്ന ആർഐടിസി മെഷീൻ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി ഓഫിസ് സീൽ പതിച്ചു കൊടുത്തുമാണു നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.
Also read-ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ
പോസ്റ്റുമാസ്റ്റര്‍ ജനറലിന്റെ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഇതിനു മുൻപ് ഇവർക്കെതിരെ പരാതികള്‍ ഉയർന്നിരുന്നു. ഒരുമാസംമുന്‍പ് ആദ്യം പരാതിയുണ്ടായപ്പോള്‍ പണം മടക്കി നല്‍കി പരിഹരിച്ചു. തട്ടിപ്പിനിരയായവരില്‍ കൂടുതലും മത്സ്യത്തൊഴിലാളികളാണ്. മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ അമിതാനാഥിനെതിരെ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ റിമാന്‍ഡുചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി.
കൂടുതല്‍പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷണം നടന്നുവരുകയാണ്. മാരാരിക്കുളം പോലീസ് ഇന്‍സ്പെക്ടര്‍ എ.വി. ബിജു, എസ്.ഐ. മാരായ ഇ.എം. സജീര്‍, ജാക്‌സണ്‍, സീനിയര്‍ സിവില്‍ പോലീസ്ഓഫീസര്‍മാരായ ലതി, മഞ്ജുള എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണു പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, ARRESTED, Investment fraud case