• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso Case | ആറുവയസുകാരിക്കെതിരെ പീഡനശ്രമം; 21കാരൻ അറസ്റ്റിൽ

Pocso Case | ആറുവയസുകാരിക്കെതിരെ പീഡനശ്രമം; 21കാരൻ അറസ്റ്റിൽ

ആറ് വയസുകാരിയായ പെണ്‍കുട്ടിയോടാണ് പ്രതിയായ സെയ്ദലവി ലൈംഗിക അതിക്രമം കാണിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: ആറു വയസുള്ള പെൺകുട്ടിയെ ലൈംഗികപരമായ ഉദ്ദേശത്തോടെ കടന്ന് പിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന വില്ലേജില്‍ മുട്ടയ്ക്കാവ് മുബീന മന്‍സിലില്‍ സെയ്ദലവി (21) എന്നയാളെ ആണ് പൊലീസ് പിടികൂടിയത്. ആറ് വയസുകാരിയായ പെണ്‍കുട്ടിയോടാണ് ഇയാള്‍ ലൈംഗിക അതിക്രമം കാണിച്ചത്. ഇയാൾ മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി മാതാവിനോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

    തുടർന്ന് പെൺകുട്ടിയുടെ മാതാവ് കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ സെയ്ദലവി ഒളിവിൽ പോയി. ഇയാളെ പിന്നീട് നെടുമ്പനയിൽ നിന്ന് പിടികൂടുകയായിരുന്നു. കണ്ണനല്ലൂർ ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍ യു. പിയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സജീവ്, എ.എസ്.ഐ ബിജു, എസ് സി പിഒ ബിന്ദുകുമാരി, സിപിഒ മാരായ സന്തോഷ്ലാല്‍, നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    Arrest | 62കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ

    കൊല്ലം: 62കാരിയായ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിലായി. കുണ്ടറ - ആശുപത്രിമുക്കിനു സമീപം തെങ്ങുവിള വീട്ടിൽ ഭവാനിയമ്മ മകൾ രമണിഅമ്മയെ(62 വയസ്സ്) ആക്രമിച്ച് പരിക്കേല്പിച്ച കേസ്സിൽ മകനായ തെങ്ങുവിള വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയെ(33 ) ആണ് പൊലീസ് അറസ്റ്റഅ ചെയ്തത്. കുണ്ടറ പൊലീസാണ് ഉണ്ണികൃഷ്ണപിള്ളയെ പിടികൂടിയത്. താമസിക്കുന്ന വീടും സ്ഥലവും സ്വന്തം പേരിൽ എഴുതി നൽകാത്തതിന്‍റെ ദേഷ്യത്തിലാണ് ഉണ്ണികൃഷ്ണപിള്ള അമ്മയെ മർദ്ദിച്ചത്.

    രമണിയമ്മയും പ്രതിയായ ഉണ്ണിക്കൃഷ്ണപിള്ളയും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. രമണിയമ്മയുടെ പേരിലുള്ള വീടും പന്ത്രണ്ടര സെന്റ് പുരയിടവും പ്രതിയുടെ പേരിൽ എഴുതി നൽകാത്തതിനെ തുടർന്ന് നിരന്തരും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൂടാതെ പ്രതിയുടെ മദ്യപാനത്തെ ചോദ്യം ചെയ്തതിലുള്ള വിരോധവും രമണിയമ്മയെ ആക്രമിക്കാൻ കാരണമായെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

    തുടർച്ചയായ പ്രതിയുടെ ആക്രമണത്തെ ഭയന്ന് രമണിയമ്മ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. പ്രതിയുടെ അക്രമണത്തിൽ രമണിയമ്മയുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട് . അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 30കാരന് 20 വർഷം കഠിനതടവും 50000 രൂപ പിഴയും

    കാസർകോട്: 15കാരനെ പ്രകൃതി വിരുദ്ധ വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. കാസർകോട് അമ്ബലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റാണാ പ്രതാപിനെ (30) ആണ് കാസര്‍കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. ജസ്റ്റിസ് എ വി ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

    Also Read- Ragging Case | മംഗളുരു റാഗിങ് കേസ്: എട്ട് മലയാളികൾ ഉൾപ്പടെ ഒമ്പത് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ

    പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവും അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പറയുന്നു. 2016 ഫെബ്രുവരി 21നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന 15 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് അമ്ബലത്തറ എസ് ഐ ആയിരുന്ന കെ വി ശശീന്ദ്രനാണ്.
    Published by:Anuraj GR
    First published: