• HOME
 • »
 • NEWS
 • »
 • crime
 • »
 • 21 YEAR OLD MAN ARRESTED FOR ROBBERY IN SHOPS THIRUVANANTHAPURAM

വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

ഒറ്റ രാത്രിയിൽ പത്തോളം വ്യാപാരസ്ഥാപനങ്ങളിലാണ് സംഘം മോഷണം നടത്തിയത്. മോഷണം പോയ മൊബൈൽ ഫോണുകളും പിടിയിലായ നിഖിലിന്റ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു

Nikhil

Nikhil

 • Share this:
  തിരുവനന്തപുരം: ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വ്യാപാരസ്ഥാപനങ്ങൾ കുത്തി തുറന്ന് നടന്ന മോഷണങ്ങളിലെ പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. പട്ടം പ്ലാമൂട് പൂച്ചെടിവിളവീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന നിഖിൽ (വയസ്സ് 21) ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച ആറ്റിങ്ങൽ കച്ചേരി നടയിലെ മൊബൈൽ ഷോപ്പ് ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. അതേ ദിവസം രാത്രി തന്നെ കല്ലമ്പലത്തും , കൊല്ലം ജില്ലയിലെ ചാത്തന്നൂരും മോഷണ പരമ്പര അരങ്ങേറിയിരുന്നു. ഇതെല്ലാം നടത്തിയത് ഇപ്പോൾ പിടിയിലായ നിഖിലിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമായിരുന്നു.

  ഒറ്റ രാത്രിയിൽ പത്തോളം വ്യാപാരസ്ഥാപനങ്ങളിലാണ് സംഘം മോഷണം നടത്തിയത്. മോഷണം പോയ മൊബൈൽ ഫോണുകളും പിടിയിലായ നിഖിലിന്റ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. അനവധി മോഷണ, അടിപിടി കേസ്സുകളിലെ പ്രതിയാണ് ഇയാൾ. ഇയാളുടെ കൂട്ടാളിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയാളും ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

  മോഷണങ്ങളെ തുടർന്ന് ആറ്റിങ്ങൽ ഡി. വൈ. എസ്. പി ഡി. എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി കെ മധു ഐ. പി. എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്.

  Also Read- കോഴിക്കോട് കട്ടിപ്പാറയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കായികാധ്യാപകൻ കസ്റ്റഡിയിൽ

  ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ഡി. മിഥുൻ , സബ് ഇൻസ്പെക്ടർമാരായ പി. ആർ. രാഹുൽ, ബി. ബിനിമോൾ, ശ്രീകുമാർ, സി. പി. ഒ സിയാസ്, ജയകുമാർ ഷാഡോ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം. ഫിറോസ്ഖാൻ എ. എസ്. ഐമാരായ ബി. ദിലിപ് , ആർ. ബിജുകുമാർ സി. പി. ഒമാരായ അനൂപ് , സുനിൽരാജ് എന്നിവരുടെ സംഘമാണ് മോഷണം നടന്ന് ആഴ്ചകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്.

  ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 59കാരൻ അറസ്റ്റിൽ

  ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 59കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന്‍കോളനി അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്‍ (59) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

  Also Read- 'വിവാഹം കഴിച്ചത് സ്ത്രീയെ അല്ല'; മൂന്നാം ഭാര്യയിൽനിന്ന് വിവാഹമോചനം നേടാൻ യുവാവിന്റെ വാദം

  വീടിനടുത്തുള്ള പെൺകുട്ടിയെ ഇയാൾ ഏറെ കാലമായി ശല്യപ്പെടുത്തു വരികയായിരുന്നു. കുറച്ചുനാൾ മുമ്പ് ഇയാൾ പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തി. ഇക്കഴിഞ്ഞ മെയിൽ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞതോടെയാണ് വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപ്പുക്കുട്ടൻ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പൊലീസ് പിടികൂടി. ചെന്നൈ - മംഗലാപുരം ട്രെയിനിലാണ് യുവതിക്കു നേരെ പീഡനശ്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സുമിത്രനെയാണ് റെയില്‍വെ പോലീസ് പിടികൂടിയത്.

  ഇന്നു രാവിലെയായിരുന്നു സുമിത്രൻ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. യുവതി സഞ്ചരിച്ച കോച്ചില്‍ തന്നെയായിരുന്നു സുമിത്രനും യാത്ര ചെയ്തിരുന്നത്. ഇന്ന് പുലർച്ചെയോടെ ട്രെയിൻ പാലക്കാട് എത്തിയപ്പോഴാണ് സുമിത്രൻ ഉറങ്ങിക്കിടന്ന യുവതിയെ കടന്നു പിടിച്ചത്. ഇതോടെ യുവതി ബഹളം വെക്കുകയും സമീപത്തുണ്ടായിരുന്ന യാത്രക്കാർ സുമിത്രനെ തടഞ്ഞുവെക്കുകയുമായിരുന്നു. തുടർന്ന് ഒലവക്കോട് സ്റ്റേഷനിൽവെച്ച് ഇയാളെ റെയിൽവേ പൊലീസിന് കൈമാറി.
  Published by:Anuraj GR
  First published:
  )}