നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21കാരൻ പിടിയിൽ

  ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21കാരൻ പിടിയിൽ

  വീട്ടുകാര്‍ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി അബിയെ പരിചയപ്പെട്ടത്. അബിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെൺകുട്ടി വീട്ടുകാരോട് കളവ് പറഞ്ഞ് പല സ്ഥലങ്ങളിലും ഇയാളോടൊപ്പം പോയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21കാരൻ പിടിയിലായി. തിരുവനന്തപുരം കിളിമാനൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായത്. വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം, എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷാണ് (21) പിടിയിലായത്. നഗരൂര്‍ പൊലീസാണ് അബിയെ പിടികൂടിയത്.

   ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വീട്ടുകാര്‍ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി അബിയെ പരിചയപ്പെട്ടത്. അബിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെൺകുട്ടി വീട്ടുകാരോട് കളവ് പറഞ്ഞ് പല സ്ഥലങ്ങളിലും ഇയാളോടൊപ്പം പോയത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ്ലൈനിന്‍റെ സഹായത്തോടെ നടത്തിയ കൌൺസിലിങ്ങിലാണ് പീഡന വിവരം പുറത്തായത്.

   ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ നഗരൂർ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അബി സുരേഷിനെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   അരുൺ തന്നെ കെട്ടിയിട്ട് പീഡിപ്പിച്ചു; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച ഷീബ പോലീസിനോട് പറഞ്ഞത്

   ആസിഡ് ആക്രമണത്തിൽ (Acid Attack) കാഴ്ച നഷ്ടപ്പെട്ട യുവാവിനെതിരെ അറസ്റ്റിലായ അടിമാലി (Adimali) സ്വദേശിനി ഷീബയുടെ (Sheeba) മൊഴി. കാമുകന്റെ നേരെ ആസിഡ് ഒഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ചിട്ടിപ്പണം നല്‍കാത്തതിലും പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വിളിച്ചു വരുത്തി കെട്ടിയിയിട്ട് പീഡിപ്പിച്ചതിലുമുള്ള വൈരാഗ്യമാണെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ ഷീബയുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

   Also Read- കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി ഭർത്താവിനോട് പറഞ്ഞത്; 'തിളച്ച കഞ്ഞിവെള്ളം വീണു'; പിടിയിലായത് അഞ്ചാം നാൾ

   അടുപ്പത്തിലായിരുന്ന സമയത്ത് അരുണ്‍ തന്നെക്കൊണ്ട് 4 ലക്ഷം രൂപയുടെ ചിട്ടി ചേര്‍ത്തിരുന്നെന്നും ഇത് വിളിച്ച്‌ കിട്ടിയെങ്കിലും അരുണ്‍ പണം തന്നില്ലെന്നുമാണ് ഷീബയുടെ വാദം. ഇതുസംബന്ധിച്ച്‌ ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും ഒരു ദിവസം പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തി അരുണ്‍ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് ഷീബ പോലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.
    Also Read- വീട്ടില്‍കയറി 19കാരിയെ കഴുത്തറു​ത്ത്​ കൊന്നശേഷം​ യുവാവ്​ തൂങ്ങിമരിച്ചു

   കാമുകനായ അരുണിന് നേരെ ആസിഡൊഴിച്ച ശേഷം ഷീബ നേരെ പോയത് ഭര്‍തൃവീട്ടിലേക്ക് ആണ്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുണ്‍ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. തുടര്‍ന്ന് ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. ഭര്‍ത്താവ് ദേഹത്തെ പൊള്ളലിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് ഷീബ മറുപടി പറഞ്ഞത്. തുടര്‍ന്ന് ആര്‍ക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഷീബ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുന്നതുവരെ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല.
   Published by:Anuraj GR
   First published:
   )}