പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: സഹോദരൻ അറസ്റ്റിൽ
പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: സഹോദരൻ അറസ്റ്റിൽ
കഴിഞ്ഞ ആഗസ്റ്റ് മുതൽ സഹോദരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്ന് പെൺകുട്ടി മൊഴി നൽകി.
Last Updated :
Share this:
മുംബൈ: സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21 കാരൻ അറസ്റ്റിൽ. പതിനാറുകാരിയായ സഹോദരിയെ പീഡിപ്പിച്ച മുംബൈ സ്വദേശിയാണ് അറസ്റ്റിലായത്. വിദ്യാർഥിയായ പെൺകുട്ടിയെ ഇക്കഴിഞ്ഞ ശനിയാഴ്ച ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിദഗ്ധ പരിശോധനയ്ക്ക് ശേഷം പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന വിവരം ഡോക്ടർ അറിയിച്ചതോടെയാണ് പീഡന വിവരം മാതാപിതാക്കളോട് തുറന്നു പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് മുതൽ സഹോദരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്ന് പെൺകുട്ടി പൊലീസിനും മൊഴി നൽകി.
പോക്സോ വകുപ്പ് പ്രകാരം ബലാത്സംഗക്കുറ്റത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.