21 വയസുകാരിയെ മർദ്ദിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ
പീഡനം ചെറുക്കാൻ ശ്രമിച്ച യുവതിയെ മൂന്നുപേരും ചേർന്ന് മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു
News18 Malayalam
Updated: November 23, 2020, 7:42 PM IST

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 23, 2020, 7:42 PM IST
ഉത്തർപ്രദേശിൽ 21 കാരിയായ യുവതിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കരിമ്പിൻ കൃഷി നടക്കുന്ന പ്രദേശത്തായിരുന്നു സംഭവം.
ഞായറാഴ്ച കരിമ്പിൻ പാടത്ത് വെച്ചാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. പീഡനം ചെറുക്കാൻ ശ്രമിച്ച യുവതിയെ മൂന്നുപേരും ചേർന്ന് മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ കുടുംബം പൊലീസില്‍ പരാതിപ്പെടുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രദേശത്ത് കണ്ടെത്തുകയുമായിരുന്നു. Also Read മാലിദ്വീപിലെ അവധി ആഘോഷം; വീണ്ടും ബിക്കിനി ചിത്രങ്ങളുമായി രാകുൽ പ്രീത് സിംഗ്
സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി പറഞ്ഞതായി ജിൻജാന പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സർവേഷ് സിംഗ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച കരിമ്പിൻ പാടത്ത് വെച്ചാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. പീഡനം ചെറുക്കാൻ ശ്രമിച്ച യുവതിയെ മൂന്നുപേരും ചേർന്ന് മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ കുടുംബം പൊലീസില്‍ പരാതിപ്പെടുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രദേശത്ത് കണ്ടെത്തുകയുമായിരുന്നു.