HOME /NEWS /Crime / Crime | പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയെ 14 തവണ കുത്തി; പ്രതിയായ 22കാരൻ മരിച്ച നിലയിൽ

Crime | പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയെ 14 തവണ കുത്തി; പ്രതിയായ 22കാരൻ മരിച്ച നിലയിൽ

പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയെ പ്രതി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു

പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയെ പ്രതി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു

പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയെ പ്രതി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു

  • Share this:

    ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയെ 22കാരൻ മാരകമായി കുത്തിപരിക്കേൽപ്പിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 14 തവണ കുത്തേറ്റ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിലാണ്. പെൺകുട്ടിയെ കുത്തിപരിക്കേൽപ്പിച്ച കേശവൻ എന്നയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ മുമ്പ് ഒരു പോക്സോ കേസിൽ പ്രതിയാണ്.

    ട്രിച്ചിയിലെ അതികുളം സ്വദേശിനിയായ പെണ്‍കുട്ടിയെ 14 തവണയാണ് യുവാവ് കത്തികൊണ്ട് കുത്തിയത്. പ്രതിയായ ട്രിച്ചി പോതമേട്ടുപട്ടി സ്വദേശി കേശവന്‍ എന്നയാൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

    പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയെ കേശവന്‍ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ട്രിച്ചി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കുട്ടിയെ ഇയാള്‍ തടഞ്ഞുനിർത്തുകയും പ്രണയാഭ്യർഥന നടത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചതോടെയാണ് കൈയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്ത് കേശവൻ ആക്രമിച്ചച്ചത്. സംഭവശേഷം കത്തി സ്ഥലത്ത് ഉപേക്ഷിച്ച്‌ കേശവൻ ഓടി രക്ഷപ്പെട്ടു. ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി അവശനിലയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

    2021 ജൂണില്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കേശവനെതിരെ പോക്‌സോ കേസുണ്ടായിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

    ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളി; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയർ അറസ്റ്റിൽ

    ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സംഭവത്തിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയർ അറസ്റ്റിലായി. തിരുപ്പതിയിലാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി അഞ്ചുമാസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

    2019ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വേണുഗോപാല്‍ പത്മ എന്ന യുവതിയെ കല്യാണം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇയാള്‍ യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ഇതോട ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ പ്രശ്നപരിഹാരം സാധ്യമാകാതെ വന്നതോടെ വേണുഗോപാല്‍ പത്മജയ്ക്ക് വിവാഹമോചന നേട്ടീസ് അയക്കുകയും ചെയ്തു. അതിനിടെയാണ് പത്മജയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാൽ പൊലീസിൽ പരാതിയും നൽകിയിരുന്നു.

    Also Read- മലപ്പുറത്ത് നായാട്ടിനിടെ യുവാവ് മരിച്ച സംഭവം കൊലപാതകം; രണ്ട് പേര്‍ പിടിയില്‍

    പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വേണുഗോപാലും സുഹൃത്തും ചേർന്ന് പത്മജയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ നിറച്ച്‌ തടാകത്തിൽ തള്ളുകയും ചെയ്തു. ജനുവരി അഞ്ചിനായിരുന്നു സംഭവം.

    അതിനിടെ വേണുഗോപാലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വേണുഗോപാലിനെ ചോദ്യം ചെയ്തപ്പോഴാണ് പത്മജയെ കൊലപ്പെടുത്തിയതാണെന്ന വിവരം തുറന്നുപറഞ്ഞത്. മൃതദേഹം പിന്നീട് തടാകത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.

    First published:

    Tags: Crime news, Tamilnadu