• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Abuse | വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ

Sexual Abuse | വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ

യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തിൽനിന്ന് പെൺകുട്ടി പിൻമാറാൻ ശ്രമിച്ചപ്പോൾ കടത്തിക്കൊണ്ട് പോയി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു

Vyshakh

Vyshakh

  • Share this:
    തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തി. ഒരാൾ അറസ്റ്റിലായി. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കല്ലറ, മിതൃമ്മല നീർമൺകടവ് തറുതലക്കുന്ന് ശ്രുതി ഭവനിൽ വൈശാഖ് (22) ആണ് അറസ്റ്റിലായത്. യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തിൽനിന്ന് പെൺകുട്ടി പിൻമാറാൻ ശ്രമിച്ചപ്പോൾ കടത്തിക്കൊണ്ട് പോയി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

    റൂറൽ എസ്.പി ദിവ്യ ഡി.ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ. എ സ്.പി സുനീഷ് ബാബുവിന്‍റെ നിർദേശാനുസരണം കിളിമാനൂർ സ്റ്റേഷൻ ഓഫീസർ എസ്.സനൂജ്, എസ്.ഐ വിനീത് കെ. നായർ, എ.എസ്.ഐ ഷജിം, എസ്.സി. പി.ഒ രഞ്ജിത്ത് രാജ്, സി.പി.ഒ മഹേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതി യെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ 16കാരന് അവസരമൊരുക്കി; അമ്മയുടെ സുഹൃത്തും ബന്ധുവും പിടിയില്‍

    നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16-കാരനടക്കം മൂന്നുപേര്‍ പിടിയില്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 16-കാരനെയും ഇയാളുടെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂരിലെ പുല്ലമ്പാറ സന്തോഷ്(36) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തത്.

    16-കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തതിനാണ് സന്തോഷിനെ പിടികൂടിയത്. പെണ്‍കുട്ടി നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 50-കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളിലേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്തായ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും വാനില്‍ കയറ്റി ചുള്ളിയൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

    Also Read-Hyderabad Gangrape| ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 5 പ്രതികളിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ

    ഇവിടെവെച്ച് 16-കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സന്തോഷാണ് ഇതിന് അവസരമൊരുക്കി നല്‍കിയത്. തുടര്‍ന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ ഇവര്‍ വീണ്ടും കാറില്‍ കയറ്റി വഴിയില്‍ ഇറക്കിവിട്ടു. കുട്ടി ക്ലാസിലെത്തിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

    പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടുകാരോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് 16കാരനും സന്തോഷും അറസ്റ്റിലായത്. വനിതാ പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് മുമ്പുണ്ടായ പീഡന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത ബന്ധുവായ 50 വയസുകാരനില്‍ നിന്ന് രണ്ടു തവണ പീഡനമുണ്ടായെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെയും അറസ്റ്റ് ചെയ്തു.

    Also Read-Pocso Case | കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം തടവ് ശിക്ഷ

    അറസ്റ്റിലായ 16കാരനെ ജുവനൈല്‍ ഹോമിലാക്കി. മറ്റ് രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി തുടര്‍നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
    Published by:Anuraj GR
    First published: