HOME » NEWS » Crime » 22 YEAR OLD ARRESTED AFTER STUDENT ASSAULTED FOR REFUSING LOVE PROPOSAL IN KOCHI AR

പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ ആക്രമിച്ചു; കൊച്ചിയിൽ 22കാരൻ അറസ്റ്റിൽ

ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച​ത്

News18 Malayalam | news18-malayalam
Updated: January 11, 2021, 3:53 PM IST
പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ ആക്രമിച്ചു; കൊച്ചിയിൽ 22കാരൻ അറസ്റ്റിൽ
News 18
  • Share this:
കൊച്ചി: പ്ര​ണ​യ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചതിന് 19 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് തൈ​പ്പ​റ​ന്പി​ൽ ജ​സ്റ്റി​ൻ ജോ​സ് -22 ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പ​ക​ൽ നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി​യി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ​ഫോ​ണും ത​ക​ർ​ത്തു.

Also Read- വാതിൽ തല്ലിപ്പൊളിച്ച് വീട്ടിൽകയറിയ അയൽവാസി തോക്കുചൂണ്ടി പതിനാലുകാരിയെ പീഡിപ്പിച്ചു

മു​ഖ​ത്ത് അ​ടി​ക്കു​ക​യും ശ​രീ​ത്തി​ൽ ച​വി​ട്ടു​ക​യും ചെ​യ്തെ​ന്നാ​ണ് പെൺകുട്ടിയും വീട്ടുകാരും പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ പ്രതി അറസ്റ്റിലായത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
Published by: Anuraj GR
First published: January 11, 2021, 3:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories