മലപ്പുറം (Malappuram) പെരിന്തല്‍മണ്ണയിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 22 കാരനെ പൊലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണില്‍ ട്യൂഷന് സെന്ററിന് സമീപത്തായിരുന്നു സംഭവം.
ബാഗില്‍ കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതകശ്രമത്തിനും പോക്സോ വകുപ്പുകളും പ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും ഏപ്രിലില്‍ ആനമങ്ങാടിനടുത്ത ബേക്കറിയില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി പ്രണയം നിരസിച്ചതെന്നും പൊലീസ് പറയുന്നു. ഇതിലുള്ള വിരോധത്താല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി എത്തുകയായിരുന്നു.
അഭിഭാഷക വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അഭിഭാഷക വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍. കുമ്പഴ സ്വദേശി അഭിജിത്ത് സോമനാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കിയതായി യൂത്ത് കോൺഗ്രസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.
പരാതിയിൽ ഇന്നലെ അഭിജിത്ത് സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസമാണ് കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് കേസിലേക്ക് നയിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചതും അഭിജിത്ത് സോമനാണ്.
വീട്ടിലേക്ക് പോകുന്നവഴി മൂന്ന് തവണ തന്നെ അഭിജിത്ത് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്കി ഹോട്ടലില്‍ മുറിയെടുത്താണ് പീഡിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. പ്രതി പെണ്‍കുട്ടിയില്‍ നിന്ന് പലതവണയായി പണം കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. രണ്ടു തവണയായി ഒരു ലക്ഷം രൂപ അഭിജിത്ത് കൈപ്പറ്റിയെന്നാണ് മൊഴിയില്‍ പറയുന്നത്. കോളജില്‍ ഫീസ് അടയ്ക്കുന്നതിന് പണം തിരികെ ചോദിച്ചപ്പോള്‍ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടതായി മറ്റു വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമമെന്ന് പൊലീസ് പറയുന്നു.
സംഭവത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതിന് പിന്നാലെയാണ് അഭിജിത്തിന് എതിരെ പോലീസിൽ പരാതി നൽകിയത്. ഇരുവരും ഒരേ കോളേജിലെ വിദ്യാർത്ഥികളാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.