• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍

Arrest | പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

  • Share this:
    പൂനെ: പൂനെയില്‍ പശുവിനെ (cow) ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. 22 കാരനായ ദീപക് രാജ്‌വാഡെയാണ് പൊലീസ് പിടിയിലായത്. പ്രതി പൂനെയിലെ കുസ്ഗാവ് സ്വദേശിയാണ്. മെയ് 31 നാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഉടമസ്ഥന്‍ സതീഷ് ദഗ്ദു ആണ് ദീപക് പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടത്.

    വീട്ടുകാര്‍ പശുത്തൊഴുത്തില്‍ എത്തിയപ്പോഴേക്കും ദീപക് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സതീഷ് ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് ദീപക്കിിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    Also Read-Arrest | യൂട്യൂബ് വീഡിയോ നോക്കി ബോംബ് നിര്‍മിച്ച് അയല്‍വാസിയുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമം; 45കാരന്‍ അറസ്റ്റില്‍

    Uttar Pradesh|യുപിയിൽ ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിൽ ഉറുമ്പരിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

    ഉത്തർപ്രദേശ്: യുപി ആശുപത്രിയിൽ നവജാത ശിശുവിന് ദാരുണാന്ത്യം. മഹോബ ജില്ലയിലെ വനിതാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഉറുമ്പരിച്ച് മരിച്ചു.

    മുധരി ഗ്രാമത്തിലുള്ള സുരേന്ദ്ര റായ്ക്വാർ, സീമ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മെയ് 30 നാണ് പൂർണ ഗർഭിണിയായ സീമയുടെ വനിതകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഒരു ആൺകുഞ്ഞിനും സീമ ജന്മം നൽകി. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവശിപ്പിക്കുകയായിരുന്നു.

    ഇവിടെ വെച്ചാണ് ഉറുമ്പരിച്ച് കുഞ്ഞ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചെന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ‌കുഞ്ഞുങ്ങളുടെ തീവ്രപരിചരണ യൂണിറ്റ് വൃത്തിഹീനവും ഉറുമ്പുകളുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ഡോക്ടറോടും ജീവനക്കാരോടും പരാതിപ്പെട്ടിരുന്നെങ്കിലും കുഞ്ഞിന് വേണ്ട പരിചരണം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

    Also Read-Pocso| എട്ടാംക്ലാസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, പീഡിപ്പിച്ചു; സ്‌കൂൾ അധ്യാപകന് 9 വർഷം തടവ്

    കൂടാതെ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കെതിരെ കൈക്കൂലി ആരോപണവും മാതാപിതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഡോക്ടർ 6,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

    ബന്ധുക്കളുടെ പരാതിയിൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
    Published by:Jayesh Krishnan
    First published: