• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർത്താവുമായുള്ള വാക്കു തർക്കത്തിന് ഒടുവിൽ 22കാരി രണ്ടു മക്കളെയും കൂട്ടി തൂങ്ങിമരിച്ചു

ഭർത്താവുമായുള്ള വാക്കു തർക്കത്തിന് ഒടുവിൽ 22കാരി രണ്ടു മക്കളെയും കൂട്ടി തൂങ്ങിമരിച്ചു

അഞ്ചു വർഷം മുമ്പാണ് യുവതിയും ഭർത്താവും വിവാഹിതരായതെന്ന് രംഗ് നാനി പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ഭർത്താവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് രണ്ടു മക്കളെയും കൂട്ടി ഇരുപത്തിരണ്ടു വയസുള്ള യുവതി ആത്മഹത്യ ചെയ്തു. ഡൽഹിയിലെ സുഭാഷ് പ്ലേസിലാണ് സംഭവം. ഭർത്താവുമായുള്ള വാക്കു തർക്കത്തെ തുടർന്ന് 22 കാരി ആത്മഹത്യ ചെയ്യുകയായിരുന്നു.

    വ്യാഴാഴ്ച ബിഹാറിലെ തന്റെ വീട്ടിൽ പോകാൻ യുവതി ഭർത്താവിനോട് അനുമതി ചോദിച്ചിരുന്നു. ബിഹാറിലെ സ്വദേശമായ മധുബനിയിൽ കുട്ടിയുടെ മുണ്ഡൻ ചടങ്ങിന് പോകുന്നതിന് വേണ്ടി ആയിരുന്നു യുവതി ഭർത്താവിനോട് അനുമതി ചോദിച്ചത്. എന്നാൽ, ഈ അനുവാദം ചോദിക്കൽ വാക്കു തർക്കത്തിലേക്ക് പോകുകയായിരുന്നു.

    പുഴയിൽ നീന്താൻ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി; മൃതദേഹം പുറത്തെടുത്ത് രക്ഷാപ്രവർത്തകർ

    എന്നാൽ, വാക്കു തർക്കം ഉണ്ടായതിനു പിന്നാലെ ഭർത്താവ് ജോലിക്ക് പോയി. ഇതിനു പിന്നാലെ ഭാര്യ രണ്ടു മക്കളെയും കൂട്ടി തൂങ്ങി മരിക്കുകയായിരുന്നു. ജോലിക്ക് പോയ ഭർത്താവ് ജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടത്.

    അമിത വണ്ണമുള്ള ആളുകൾ കൂടുതലുള്ള രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം

    'യുവതിയുടെ ഭർത്താവ് ജോലിക്ക് പോയത് ആയിരുന്നു. ജോലിയിൽ നിന്ന് തിരികെ എത്തിയ സമയത്താണ് ഭാര്യ മക്കളെയും കൂട്ടി തൂങ്ങി മരിച്ചത് കണ്ടത്. ജനലിൽ കൂടിയാണ് ഈ കാഴ്ച ഇയാൾ കണ്ടത്. എന്നാൽ, വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. തുടർന്ന് സമീപവാസികളെയും വിളിച്ചു ചേർത്ത് വീടിൽ വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു' - നോർത്ത് വെസ്റ്റ് ഡി സി പി ഉഷ രംഗനാനി പറഞ്ഞു.

    ഓൺലൈനിൽ ഓർഡർ ചെയ്തത് 3859 രൂപയുടെ റൈറ്റിങ് പാഡ്; കിട്ടിയത് ആറു രൂപയുടെ കുപ്പി വെള്ളം

    അഞ്ചു വർഷം മുമ്പാണ് യുവതിയും ഭർത്താവും വിവാഹിതരായതെന്ന് രംഗ് നാനി പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

    Facebook രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി സ്ഥാനാർത്ഥി പരസ്യങ്ങൾ

    ബിഹാറിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുള്ള അനുവാദം ചോദിക്കലാണ് തർക്കത്തിലും പിന്നാലെ മരണത്തിലും കലാശിച്ചത്. കുഞ്ഞിന്റെ മുണ്ഡന ചടങ്ങിനായിട്ട് ആയിരുന്നു ബിഹാറിലെ സ്വദേശമായ മധുബനിയിലേക്ക് പോകാൻ ഭാര്യ അനുമതി ചോദിച്ചത്. എന്നാൽ, ഭർത്താവ് അനുവാദം നൽകിയില്ല. ഇത് സംബന്ധിച്ചുള്ള സംഭാഷണം വാക്കു തർക്കത്തിലേക്ക് വഴി മാറുകയായിരുന്നു.

    മൂന്നു വയസുകാരൻ ഷെഫിന്റെ വിഭവങ്ങൾ - ഫ്രൈ ചിക്കൻ, ബീഫ് വെല്ലിംഗ്ടൺ: വീഡിയോകൾ ടിക് ടോക്കിൽ വൈറൽ

    എന്നാൽ, ഇതിനു പിന്നാലെ ഭർത്താവ് ജോലിക്ക് പോയി. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അകത്ത് ആയിരുന്നു ഭാര്യ മക്കളെയും കൂട്ടി ആത്മഹത്യ ചെയ്തത്. വാതിൽ തുറക്കാൻ നോക്കിയെങ്കിലും അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ കഴിഞ്ഞില്ല. തുടർന്ന്, അയൽപക്കക്കാരെയും കൂട്ടി വാതിൽ തള്ളിത്തുറക്കുകയായിരുന്നു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Joys Joy
    First published: