നോയിഡയിലെ യമുന എക്സ്പ്രസ് വേയിൽ ഷെയർ ടാക്സിയിൽ വെച്ച് 23 കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. നോയിഡ സെക്ടർ 37-ൽ നിന്ന് യാത്ര ആരംഭിച്ച ഷെയർ ടാക്സിയുടെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആഗ്ര പോലീസ് പറഞ്ഞു. സംഭവം നടന്നു മണിക്കൂറുകൾക്കകം തന്നെ പ്രതികളായ ജയ്വീർ, ടിറ്റു, ചാച്ച എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്രൂരമായ പീഡനത്തിനു ശേഷം യുവതിയെ ടാക്സിയിൽ നിന്നും എദ്മാത്പൂരിൽ ഇറക്കി വിടുകയായിരുന്നു. ബുധനാഴ്ച രാവിലെ യുവതി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇതിന് പിന്നാലെ ആഗ്ര പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Also read- പ്രണയബന്ധത്തെപ്പറ്റി കളിയാക്കിയ വൈരാഗ്യം മൂലം എഞ്ചിനീയറെ അടിച്ചുകൊന്ന സുഹൃത്ത് അറസ്റ്റിൽ
ചൊവ്വാഴ്ച രാത്രി 8.30 ഓടെ നോയിഡയിലെ സെക്ടർ 37-ൽ നിന്നാണ് യുവതി ഷെയർ ടാക്സിയിൽ കയറിയത്. നോയിഡയിൽ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്നു ടാക്സി. ടാക്സിയിലെ മൂന്ന് പേർ യമുന എക്സ്പ്രസ്വേയിൽ വെച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് എത്മാദ്പൂരിൽ പെൺകുട്ടിയെ ഇറക്കിവിടുകയും ചെയ്തുവെന്ന് ആഗ്ര പോലീസ് കമ്മീഷണർ പ്രീതീന്ദർ സിംഗ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ടാക്സി ട്രാക്ക് ചെയ്യുന്നതിനായി ടോൾ പ്ലാസകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശകലനം ചെയ്തതിന് ശേഷം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുകയും തുടർ നിയമനടപടികൾ കൈക്കൊണ്ടു വരികയാണെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.