പോലീസുകാരനടക്കം നാല് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം(gang rape) ചെയ്തെന്ന് ആരോപിച്ച് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ(Telangana) മെഹബൂബാബാദ് (Mahabubabad) ജില്ലയിലാണ് സംഭവം. വിഷം കഴിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. മെഹബൂബാബാദിലെ നെല്ലിക്കൂടൂര് പോലീസ് സ്റ്റേഷനില്‍ യുവതി ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 16ന് സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോഴാണ് ക്രൂരപീഡനത്തിന് ഇരയായതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഫെബ്രുവരി 17നും ഇതേ ആളുകള്‍ തന്നെ വീണ്ടും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
ഫെബ്രുവരി 18ന് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം രാവിലെ 8 മണിയോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി വിഷം കുടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹോദരന് ഉടന്‍ തന്നെ യുവതിയെ മെഹബൂബാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ഫെബ്രുവരി 22നാണ് യുവതി മരണത്തിന് കീഴടങ്ങിയത്. പീഡന വിവരത്തെ കുറിച്ച് മറ്റുള്ളവരെ അറിയിച്ച ശേഷമായിരുന്നു യുവതി മരിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 376 ഡി, 306, 354 ഡി, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതികളിൽ ഒരാൾ പോലീസ് കോൺസ്റ്റബിളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു പ്രതി മണ്ഡൽ പരിഷത്ത് ടെറിട്ടോറിയൽ മണ്ഡലം (എംപിടിസി) അംഗത്തിന്റെ ഭർത്താവാണ്.സംഭവത്തില്‍ ഇതിനോടകം മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Sexual Abuse | വിവാഹ വാഗ്ദാനം നൽകി പീഡനവും സ്വകാര്യചിത്രം അയച്ച് ഭീഷണിയും; ഡോക്ടർ അറസ്റ്റിൽ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി. ആലുവ എടത്തല സ്വദേശി ഹരികുമാറാണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും യുവതിയുടെ സ്വകാര്യചിത്രങ്ങൾ ഡോക്ടർ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയ ഹരികുമാർ, സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ആലുവ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ പീഡിപ്പിച്ചു; പൂക്കോട് ഫാം ജീവനക്കാരൻ പിടിയിൽ
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫാം ജീവനക്കാരൻ അറസ്റ്റിലായി. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പി സി സുനിലിനെയാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് സുനിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലില്‍ എത്തിച്ചാണ് പീഡനം നടത്തിയത്. എന്നാൽ പിന്നീട് യുവതിയുമായി സുനിൽ അകലുകയായിരുന്നു. വിവാഹ കാര്യം പറയാൻ വിളിച്ചപ്പോൾ ഫോൺ എടുക്കാതെയായി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഐഎന്‍ടിയുസിക്ക് കീഴിലുള്ള ഫാം വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന നേതാവും പൂക്കോട് സര്‍വകലാശാല യൂണിറ്റ് പ്രസിഡന്റുമാണ് സുനില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.