• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ ആസാമിൽ നിന്ന് കേരളത്തിലെത്തിച്ച് പീഡിപ്പിച്ച 23-കാരന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ ആസാമിൽ നിന്ന് കേരളത്തിലെത്തിച്ച് പീഡിപ്പിച്ച 23-കാരന്‍ അറസ്റ്റില്‍

വിവാഹിതാണെന്ന് മറച്ചുവെച്ച് ആസാമിലെ സ്കൂൾ പരിസരത്ത് നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരികയായിരുന്നു.

  • Last Updated :
  • Share this:
    മലപ്പുറം: ആസാം സ്വദേശിനിയായ 16കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആസാം നഗൗണിലെ സർക്കേ ബസ്തി വില്ലേജിലെ സിറാജുൽ ഹഖി(23)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതാണെന്ന് മറച്ചുവെച്ച് ആസാമിലെ സ്കൂൾ പരിസരത്ത് നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരികയായിരുന്നു.

    രണ്ടു മാസം മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് പെൺ‌കുട്ടിയുമായി പ്രതി പരിചയപ്പെടുന്നത്. ആസാമില്‍ നിന്ന് കേരളത്തിലെത്തിച്ച പെൺകുട്ടിയെ കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് രണ്ടുദിവസത്തോളം പീ‍ഡിപ്പിക്കുകയായിരുന്നു. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെൺകുട്ടി കേരളത്തിലുണ്ടെന്ന വിവരം ആസാമിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

    Also Read-ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; സിഐക്ക് സസ്പെൻഷൻ, ഒളിവിൽ

    കുട്ടി ലൈംഗികമായി പീഡനത്തിനിരയായതായി മലപ്പുറം ചൈല്‍ഡ് ലൈനിൽ വിവരം കിട്ടി. പിന്നീടാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ചൈൽഡ് ലൈൻ ഇടപ്പെട്ട് പെരിന്തല്‍‌മണ്ണയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ‌ പ്രതി പെരിന്തൽമണ്ണയിലുണ്ടെന്ന സൂചന ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

    സ്വത്ത് തർക്കത്തെതുടർന്ന് അമ്മയെ കഴുത്തറുത്തുകൊന്നു; ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ മകൻ പിടിയില്‍

    മുംബൈ: സ്വത്ത് തർ‌ക്കത്തെതുടർന്ന് മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി. മുംബൈയിലെ മുളുൻഡിൽ വർധ്മാൻ നഗറിലെ ഒരു ഹൗസിങ് സൊസൈറ്റിയിൽ ശനിയാഴ്ചയാണ് സംഭവം. അമ്മ ഛായ പൻചലിനെ(46) 21 വയസുകാരനായ ജയേഷ് പൻചൽ ആണ് കൊലപ്പെടുത്തിയത്.

    കൃത്യ നടത്തിയ ശേഷം മുളുൻഡ് റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിന് മുൻ‌പിൽ‌ച്ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കവേയാണ് പിടിയിലായത്. അതേസമയം ഛായ പൻചലിന്‍റെകൊലപാതകം പുറത്തറിയുന്നത് വീടിന് പുറത്ത് രക്തക്കറ കണ്ട് സമീപവാസികൾ പൊലീസിനെ അറിച്ചതിനെ തുടർന്നാണ്.

    Also Read-പബ്ജിക്കിടെ ഫോണിൽ അശ്ലീല വീഡിയോ; പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയ 11കാരനെ സുഹൃത്ത് കൊലപ്പെടുത്തി

    സ്ഥലത്തെത്തിയ പൊലീസ് വീട് തുറന്ന് അകത്തുകയറിയപ്പോൾ‌ ഛായ പൻചലിനെ രക്തത്തിൽ കുളിച്ച് കിടക്കുന്ന രീതിയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കത്തും കണ്ടെത്തിയിരുന്നു. സ്വത്തു വിഷയത്തിൽ വിഷമമുണ്ടായിരുന്നെന്നും തുടർന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് കുറിപ്പിൽ പറയുന്നു. പ്രതിയ്ക്കെതിരെ ഐപിസി 320-ാം വകുപ്പ് പ്രകാരം കെസെടുത്തെന്ന് പൊലീസ് അറിയിച്ചു.
    Published by:Jayesh Krishnan
    First published: