കൂട്ടുകാരന്റെ അമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച 23കാരൻ അറസ്റ്റില്‍
കൂട്ടുകാരന്റെ അമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച 23കാരൻ അറസ്റ്റില്‍
ഒപ്പമിരുന്ന് മദ്യപിച്ചിരുന്ന മകൻ മദ്യപിച്ച് ബോധമില്ലാതെ റബർ പുരയിടത്തിൽ കിടക്കുന്നുവെന്ന് പറഞ്ഞ് വീട്ടമ്മയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയശേഷം പുരയിടത്തിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രദീപ്
Last Updated :
Share this:
തിരുവനന്തപുരം: അർധരാത്രി വീട്ടമ്മയെ തന്ത്ര പൂർവം വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി ബലാൽസംഗം ചെയ്യാൻ ശ്രമിച്ച 23 കാരൻ അറസ്റ്റിൽ. കല്ലമ്പലം നാവായിക്കുളം വടക്കേ വയൽ സ്വദേശി കുന്നുവിള വീട്ടിൽ പ്രദീപ് ആണ് അറസ്റ്റിലായത്.
സംഭവം ഇങ്ങനെ: ഓഗസ്റ്റ് ഒൻപതിന് അർധരാത്രിയോടെയാണ് സംഭവം നടക്കുന്നത്. നാവായിക്കുളം സ്വദേശിയായ വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനാണ് അറസ്റ്റിലായ പ്രദീപ്. ഭർത്താവ് മരിച്ച 44 കാരിയായ വീട്ടമ്മ മകനുമൊത്താണ് താമസിക്കുന്നത്. വീട്ടമ്മയുടെ മകനും പ്രതിയും സമപ്രായക്കാരും അടുത്ത സുഹൃത്തുക്കളുമാണ്.
സംഭവദിവസം രാത്രി വീട്ടമ്മയുടെ മകനുമായി പ്രദീപ് മദ്യപിച്ചു. ഇതിനുശേഷം അയാളെ അയാളുടെ ഭാര്യവീട്ടിൽ പ്രദീപ് കൊണ്ടുചെന്നാക്കി. രാത്രി 12 മണിയോടെ പ്രദീപ് വീട്ടമ്മയുടെ നാവായിക്കുളത്തുള്ള വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് കതകിൽതട്ടിവിളിച്ചു. മകൻ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നു എന്നുപറഞ്ഞ് അവരെ വിളിച്ചിറക്കി തൊട്ടടുത്ത റബർ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് അവരെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു.വീട്ടമ്മ നിലവിളിച്ചതിനെതുടർന്നു പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.
സ്വന്തം വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതിയെ വീട്ടമ്മയുടെ പരാതിയിൽ നേരം പുലരും മുമ്പ് തന്നെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ് ഐ യുടെ നേതൃത്വത്തിൽ എസ് ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ് ഐ അനിൽകുമാർ, എ എസ് ഐ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിമോൻ. ആർ, സിവിൽ പൊലീസ് ഓഫീസർ മാരായ വിനോദ് കുമാർ, സന്തോഷ് കുമാർ, കവിത, അജീഷ് എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി എട്ടുമാസം ഗർഭിണി; അമ്മയുടെ കൂട്ടുകാരിയുടെ മകൻ പിടിയിൽ
ആലുവയ്ക്ക് സമീപം എടത്തലയിൽ പതിനാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവ് പൊലീസ് പിടിയിൽ. തേവയ്ക്കൽ സ്വദേശിയാണ് കസ്റ്റഡിയിലായത്. ദീർഘനാളായി ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴിയിൽനിന്നു വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
വയറുവേദനയ്ക്ക് ചികിത്സിക്കാൻ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് എട്ടു മാസം ഗർഭിണിയാണെന്ന വിവരം ശ്രദ്ധയിൽ പെടുന്നത്. വിവരം ആശുപത്രി അധികൃതരാണ് പൊലീസിൽ റിപ്പോർട്ടു ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് പിടിയിലായത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് അമ്മയും പ്രതിയും കുറച്ചു കാലമായി പെൺകുട്ടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ചെറിയ വീട് ആയിരുന്നതിനാൽ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതും.
സ്വന്തം മകനായാണ് യുവാവിനെ കരുതുന്നത് എന്നും ഭാവിയിൽ ഇരുവരുടെയും വിവാഹം നടത്താമെന്നു ചിന്തിച്ചിരുന്നതായും അമ്മ നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടിക്കു പ്രായപൂർത്തി ആകാത്ത സാഹചര്യത്തിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്യാതിരിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.