• HOME
  • »
  • NEWS
  • »
  • crime
  • »
  • Drowned to death | വാഗമൺ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Drowned to death | വാഗമൺ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

  • Share this:
    വാഗമൺ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്.  ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ആലപ്പുഴയിൽ നിന്നും വാഗമൺ സന്ദർശിക്കാനെത്തിയ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന ആളാണ് രോഹിത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

    പാറക്കെട്ടുകളിൽ നിന്ന് കാൽവഴുതി കടലിലേക്ക് വീണു; കർണാടകയിലേക്ക് വിനോദയാത്ര പോയ മൂന്ന് മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു


    കോട്ടയം: കർണാടകയിലേക്ക് വിനോദയാത്ര (Excursion)പോയ മൂന്ന് മലയാളി വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. കോട്ടയം മംഗലം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അലൻ റെജി (22), അമൽ സി അനിൽ (22), ആന്റണി ഷേണായി (21) എന്നിവരാണ് മരിച്ചത്. പാമ്പാടി, ഉദയംപേരൂർ, മൂലമറ്റം സ്വദേശികളാണ് വിദ്യാർത്ഥികൾ.

    Also Read- അംബേദ്കര്‍ ജയന്തി തമിഴ്നാട്ടില്‍ ഇനി സമത്വ ദിനം; പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്റ്റാലിന്‍

    കർണാടകയിലെ മാൽപെയിൽ വെച്ചാണ് അപകടമുണ്ടായത്. പാറക്കെട്ടുകളിലൂടെ നടക്കവേ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

    Also Read- ഉടുമ്പിനെ പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ നാല് പേര്‍ പിടിയിൽ

    42 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് വിനോദയാത്രയുടെ ഭാഗമായി കർണടാകയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. മാൽപെയിലെ സെന്റ് മേരീസ് ഐലന്റിലാണ് ഇവർ എത്തിയിരുന്നത്.മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം ഉഡുപ്പി ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മാൽപെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    സിമന്റ് വാങ്ങാൻ നൽകിയ ജീപ്പും പണവുമായി മുങ്ങി; 58കാരൻ അറസ്റ്റിൽ


    കൊല്ലം: സിമന്റ് വാങ്ങാൻ നൽകിയ പൈസയും ജീപ്പുമായി കടന്നു കളഞ്ഞയാൾ അറസ്റ്റിലായി. പിറവന്തൂർ മനക്കുന്നിൽ വീട്ടിൽ നാരായണന്‍റെ മകൻ ജയനാണ്(58) അറസ്റ്റിലായത്. പത്തനാപുരം പൊലീസാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പത്തനാപുരം കറവൂർ പടയണിപ്പാറ എസ്‌. ആർ സദനത്തിൽ ബിജുവിന്റെ പിതാവിന്റെ പേരിലുള്ള ജീപ്പും, സിമന്റ് വാങ്ങുന്നതിനായി ഏല്പിച്ച കാശുമായി പ്രതി കടന്നു കളയുകയായിരുന്നു. മൊബൈൽ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ബിജു പത്തനാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പത്തനാപുരം എസ്‌ എച്ച് ഒ യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
    Published by:Arun krishna
    First published: