നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മിശ്രവിവാഹം; 23കാരനായ യുവാവ് അതിക്രൂരമായി കൊല്ലപ്പെട്ടു; വധുവിന്‍റെ സഹോദരനെ തിരഞ്ഞ് പൊലീസ്

    മിശ്രവിവാഹം; 23കാരനായ യുവാവ് അതിക്രൂരമായി കൊല്ലപ്പെട്ടു; വധുവിന്‍റെ സഹോദരനെ തിരഞ്ഞ് പൊലീസ്

    ഹരിയാനയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. രണ്ട് ദിവസം മുമ്പ് വിവാഹത്തിനായി പുറപ്പെട്ട പങ്കാളികളെ പെൺകുട്ടിയുടെ ബന്ധുക്കൾ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

    • Share this:
      ഛണ്ഡീഗഡ്: പ്രണയിച്ച് വിവാഹം കഴിച്ച യുവാവ് അതിക്രൂരമായി കൊല്ലപ്പെട്ടു. ഹരിയാനയിലെ പാനിപ്പറ്റ് സ്വദേശിയായ നീരജ് (23) ആണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പാനിപ്പറ്റിലെ ഒരു മാർക്കറ്റിൽ വച്ചാണ് നീരജിന് നേരെ ആക്രമണമുണ്ടായത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ ശരീരത്തിൽ ഒരു ഡസനോളം കുത്തുകൾ ഏറ്റിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

      Also Read-വനിതാ കോൺസ്റ്റബിളിന്റെ ദുരൂഹ മരണം; 'പാസ്റ്റർ' അടക്കം രണ്ടു പേർ അറസ്റ്റിൽ

      നീരജിന്‍റെ ഭാര്യയുടെ സഹോദരനും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക സൂചന. സംഭവത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നീരജിനെ ആക്രമിച്ച ശേഷം പ്രതി ഓടിമറയുന്ന ദൃശ്യങ്ങൾ വ്യക്തമാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ നവംബറിനാണ് നീരജ് മറ്റൊരു ജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തത്. വധുവിന്‍റെ സഹോദരൻ ഈ ബന്ധത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

      Also Read-ഭർത്താവിന് പക്ഷാഘാതം; അഞ്ചുമക്കൾക്കൊപ്പം തളർന്ന ഭര്‍ത്താവിനെ കൂടി നോക്കാനാകില്ല: വിവാഹമോചനം തേടി ഭാര്യ

      നീരജിന്‍റെ സഹോദരൻ ജഗദീഷ് നൽകിയ പരാതി അനുസരിച്ച് ആക്രമണത്തിന് കുറച്ച് സമയം മുൻപ് യുവതിയുടെ സഹോദരന്‍ നീരജിനെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം സഹോദരിയെ വിളിച്ച ഇയാൾ 'അധികം വൈകാതെ നിനക്ക് കരയേണ്ടി വരും' എന്ന് ഭീഷണിയും മുഴക്കി എന്നാണ് പറയുന്നത്.'കുറച്ചു നാളുകളായി അവർ എന്‍റെ സഹോദരനെ ഭീഷണിപ്പെടുത്തി വരികയാണ്. ഞങ്ങൾ പൊലീസ് സംരക്ഷണവും തേടിയിരുന്നു. എന്നാൽ അഭ്യർഥനകൾ തള്ളപ്പെടുകയാണുണ്ടായത്. അവർ ഞങ്ങളെ വീണ്ടും വിളിച്ച് ഇനിയും മരണങ്ങൾ സംഭവിക്കുമെന്നാണ് പറയുന്നത്' പൊലീസിനെ വിമർശിച്ച് ജഗദീഷ് പറയുന്നു.



      ഹരിയാനയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. രണ്ട് ദിവസം മുമ്പ് വിവാഹത്തിനായി പുറപ്പെട്ട പങ്കാളികളെ പെൺകുട്ടിയുടെ ബന്ധുക്കൾ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
      Published by:Asha Sulfiker
      First published: