ആലപ്പുഴ: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഓടിളക്കി വന്ന് 90കാരിയെ പീഡിപ്പിച്ച (Rape) കേസില്‍ 23കാരനായ പ്രതിക്ക് ജീവപര്യന്തം (Life Imprisonment) ശിക്ഷ. കണ്ടിയൂര്‍ കുരുവിക്കാടുകോളനിയില്‍ ഗിരീഷിനെയാണു ഹരിപ്പാട് അതിവേഗക്കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്. പ്രതി രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. മാവേലിക്കര സ്വദേശിനിയായ വയോധികയെയാണ് ഗിരീഷ് ക്രൂരമായി പീഡിപ്പിച്ചത്.
2017 മാര്‍ച്ച് 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മകൾക്കൊപ്പം താമസിച്ചുവരികയായിരുന്ന വയോധികയാണ് പീഡനത്തിന് ഇരയായത്. സംഭവം നടക്കുമ്പോൾ മകൾ വീട്ടിൽ ഇല്ലായിരുന്നു. വീടിന്‍റെ വാതിൽ അടച്ചിരുന്നതിനാൽ ഓടിളക്കിയാണ് പ്രതി അകത്തുകടന്ന് വയോധികയെ ഉപദ്രവിച്ചത്. പീഡനത്തിന് ഇരയായ വയോധിക പിന്നീട് മരണമടഞ്ഞു. വയോധികയെ പീഡിപ്പിച്ച ശേഷം പ്രതി മൊബൈൽ ഫോൺ എടുക്കാതെ അവിടെ നിന്ന് പോയതാണ് സംഭവത്തിൽ നിർണായക തെളിവായത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ മുൻനിർത്തിയാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചത്.
കേസ് വാദത്തിനിടെ 25 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. 19 തൊണ്ടിമുതലുകള്‍ ശാസ്ത്രീയപരിശോധന നടത്തി തെളിവ് ശേഖരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 376-ാം വകുപ്പുപ്രകാരം പ്രതിക്കു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണു കോടതി വിധിച്ചത്. ഇതിനൊപ്പം ഏഴുവര്‍ഷം തടവും 50,000 രൂപപിഴയും പ്രത്യേകമായി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രഘുവാണ് കോടതിയിൽ ഹാജരായത്.
സ്ഥിരമായി ഒരേ കാരണത്താൽ കല്യാണം മുടങ്ങുന്നു; സഹപാഠിയായ യുവാവ് അറസ്റ്റിൽ
സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി ഒരേ കാരണം പറഞ്ഞ് മുടക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കൊട്ടാരക്കര ഓടനാവട്ടം വാപ്പാല പുരമ്പില്‍ സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിക്ക് വരുന്ന വിവാഹാലോചനകൾ സ്ഥിരമായി ഒരേ കാരണത്താൽ മുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്.
Also Read- Actress Priyanka | നടി കാവേരിയുടെ പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി പ്രിയങ്കയെ വെറുതെവിട്ടു
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വിവാഹം മുടക്കുന്നത് സഹപാഠിയായിരുന്ന അരുൺ ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അരുണിനൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകള്‍ തുടരെത്തുടരെ മുടങ്ങിയതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. യുവതിയെ പെണ്ണ് കാണാനെത്തിയവർ, അപ്രതീക്ഷിതമായി വിവാഹാലോചനയിൽനിന്ന് പിൻമാറുകയായിരുന്നു. വിവാഹ ആലോചനയുമായി വന്നവരുടെ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ കാമുകൻ എന്ന് പരിചയപ്പെടുത്തിയ ഒരാൾ എത്തി, യുവതിയുമൊത്തുള്ള ഫോട്ടോകൾ കൈവശമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്ത വിവരം അറിഞ്ഞത്.
യുവതിയെ പെണ്ണ് കാണാൻ എത്തുന്നവരുടെ വീട് കണ്ടെത്തി, അവിടെ നേരിട്ട് എത്തിയാണ് അരുൺ വിവാഹാലോചന മുടക്കിയിരുന്നത്. യുവതിയുമായി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടാണ് ഇയാൾ വിവാഹം മുടക്കിയിരുന്നത്. എന്നാൽ അരുണുമായി യുവതിക്ക് യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് വീട്ടുകാർ പറയുന്നു. ഒന്നിച്ച് പഠിച്ചതുകൊണ്ട് മാത്രം അരുണുമായി പരിചയമുണ്ടെന്നും പ്രണയത്തിലല്ലെന്നും യുവതി പറഞ്ഞു. ഏതായാലും കല്യാണം മുടങ്ങുന്നതിന് കാരണക്കാരനായ ആൾ കുടുങ്ങിയതിന്‍റെ ആശ്വാസത്തിലാണ് യുവതിയുടെ വീട്ടുകാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha news, Exual abuse