നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 17കാരനെ 'തട്ടിക്കൊണ്ടു' പോയി ലൈംഗികമായി പീഡിപ്പിച്ചു; 23 കാരി പോക്സോ കേസിൽ അറസ്റ്റിൽ

  17കാരനെ 'തട്ടിക്കൊണ്ടു' പോയി ലൈംഗികമായി പീഡിപ്പിച്ചു; 23 കാരി പോക്സോ കേസിൽ അറസ്റ്റിൽ

  വിവാഹ വാഗ്ദാനം നൽകിയാണ് യുവതി ആൺകുട്ടിയെ തട്ടിക്കൊണ്ടു വന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കുട്ടിയെ ഇവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസിൽ 23 കാരിയെയാണ് പോക്സോ നിയമപ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

   പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ മെയ് 25 മുതൽ ആണ്‍കുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കാണാതായി രണ്ട് ആഴ്ച പിന്നിട്ട ശേഷമാണ് സൂറത്തിൽ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. അവിടെ യുവതിക്കൊപ്പമായിരുന്ന കുട്ടിയെ പൊലീസ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

   വിവാഹ വാഗ്ദാനം നൽകിയാണ് യുവതി ആൺകുട്ടിയെ തട്ടിക്കൊണ്ടു വന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കുട്ടിയെ ഇവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു വന്ന് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയ കുറ്റത്തിന് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

   Also Read-ലൈം​ഗികാതിക്രമം; സ്വയം പ്രഖ്യാപിത ആൾദൈവം ശിവ്ശങ്ക‍ർ ബാബയ്ക്കെതിരെ കേസെടുത്തു

   ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ വിവാഹ ബന്ധം വേർപിരിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ബ്രസീലിൽ ഭാര്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. മുപ്പത്തിമൂന്ന് കാരിയായ ഡയൻ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോ എന്ന യുവതിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു. അടുക്കളയിൽ പാനിൽ പാചകം ചെയ്ത നിലയിൽ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.   പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയതെന്നണ് കരുതുന്നത്. രക്തം പുരണ്ട നിലയിൽ കത്തിയും പൊലീസ് കണ്ടെത്തിയിരുന്നു.
   Published by:Asha Sulfiker
   First published:
   )}