ഇന്റർഫേസ് /വാർത്ത /Crime / DNA പരിശോധനയിൽ കുഞ്ഞിന്റെ അച്ഛനല്ലെന്ന് കണ്ടെത്തി; പോക്സോ കേസിൽ 24കാരനെ കോടതി വെറുതെവിട്ടു

DNA പരിശോധനയിൽ കുഞ്ഞിന്റെ അച്ഛനല്ലെന്ന് കണ്ടെത്തി; പോക്സോ കേസിൽ 24കാരനെ കോടതി വെറുതെവിട്ടു

ബലാത്സംഗം നടന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ എടുത്ത കാലതാമസവും ഡിഎന്‍എ റിപ്പോര്‍ട്ടും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ കേസില്‍ കുടുക്കിയതായാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് പോക്സോ കോടതി നിരീക്ഷിച്ചു.

ബലാത്സംഗം നടന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ എടുത്ത കാലതാമസവും ഡിഎന്‍എ റിപ്പോര്‍ട്ടും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ കേസില്‍ കുടുക്കിയതായാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് പോക്സോ കോടതി നിരീക്ഷിച്ചു.

ബലാത്സംഗം നടന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ എടുത്ത കാലതാമസവും ഡിഎന്‍എ റിപ്പോര്‍ട്ടും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ കേസില്‍ കുടുക്കിയതായാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് പോക്സോ കോടതി നിരീക്ഷിച്ചു.

  • Share this:

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (Minor Girl) പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 24 കാരനെ കോടതി വെറുതെ വിട്ടു. പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതാവ് ആരോപണ വിധേയനായ യുവാവല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ (DNA Test) വ്യക്തമായതിനെ തുടര്‍ന്നാണ് യുവാവിനെ പോക്‌സോ കോടതി (Pocso Court) വെറുതെ വിട്ടത്.

Also Read- Accident | ബൈക്ക് യാത്രികരായ യുവദമ്പതികൾ ബസിടിച്ച് മരിച്ചു; അപകടത്തിൽപ്പെട്ടത് ദുബായിൽനിന്ന് സഹോദരിയുടെ വിവാഹത്തിനെത്തിയ യുവാവും ഭാര്യയും

2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായി ഏഴ് മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം നടന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ എടുത്ത കാലതാമസവും ഡിഎന്‍എ റിപ്പോര്‍ട്ടും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ കേസില്‍ കുടുക്കിയതായാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് പോക്സോ കോടതി നിരീക്ഷിച്ചു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി വ്യക്തമാക്കി.

Also Read- Arrest| യാത്രയ്ക്കിടെ കാറിന്റെ ടയർ പഞ്ചറായെന്ന് പിന്നാലെ എത്തി അറിയിക്കും; പിന്നാലെ മർദനവും കവർച്ചയും; രണ്ടുപേർ പിടിയിൽ

സംഭവം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് പെണ്‍കുട്ടിയുമായി ബന്ധമില്ലായിരുന്നെന്നും കുടുക്കിയതാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്ന് മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി യുവാവിന്റെ പേര് പറഞ്ഞു. മൂന്ന് വര്‍ഷമായി അടുപ്പത്തിലാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി. അഭയകേന്ദ്രത്തിലേക്ക് മാറ്റിയശേഷം പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

Also Read- കാസർഗോഡ് പിടിയിലായ മാലമോഷ്ടാവിന് വന്‍കിട നടികളുമായും മോഡലുകളുമായും ബന്ധം? അമ്പരന്ന് പോലീസ്

പ്രതിയായ യുവാവ് ദുബായിലേക്ക് പോയതിനാല്‍ 2017 നവംബറിലാണ് അറസ്റ്റിലായത്. പ്രതിയുടെയും പെണ്‍കുട്ടിയുടെയും വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമാണെന്ന് കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അമ്മ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ഒരു മാസത്തിന് ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിചാരണ വേളയില്‍ പ്രതി പറഞ്ഞിരുന്നു.

English Summary: A special court under the Protection of Children from Sexual Offences (POCSO) Act has acquitted a 24-year-old man who was accused of repeatedly sexually assaulting a 16-year-old girl. The court made the ruling after seeing a DNA report which stated that the accused was not the biological father of the minor’s child.

First published:

Tags: DNA test, Pocso case