മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി 24കാരിയെ കൂട്ടബലാത്സംഗം ചെയ്തു

മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയശേഷം കാമുകനും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്

news18
Updated: January 16, 2019, 5:48 PM IST
മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി 24കാരിയെ കൂട്ടബലാത്സംഗം ചെയ്തു
Rape Victim-Representative image
  • News18
  • Last Updated: January 16, 2019, 5:48 PM IST
  • Share this:
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 24കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയശേഷം കാമുകനും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. കിഴക്കൻ ഡൽഹിയിലെ ഷാദാരയിലുള്ള മാളിന് സമീപത്താണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് അമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അമിത്തിന്‍റെ ചില സുഹൃത്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ മേഘന യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഉത്തർപ്രദേശിലെ ബാഗ്പട്ട് സ്വദേശിയാണ് അമിത്. കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പ തരപ്പെടുത്തിനൽകാമെന്ന് പറഞ്ഞാണ് പെൺകുട്ടിയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. വായ്പയുടെ ആവശ്യത്തിനായി ഡൽഹിയിലെ ഒരു മാളിലേക്ക് അമിത്, യുവതിയെ ക്ഷണിച്ചു. അവിടെയെത്തിയപ്പോൾ അമിതും മറ്റ് രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവിടെവെച്ചാണ് മയക്കുമരുന്ന് ചേർത്ത ജ്യൂസ് അമിത് യുവതിക്ക് നൽകിയത്. ജ്യൂസ് കുടിച്ച് അൽപസമയത്തിനകം യുവതി അബോധാവസ്ഥയിലായിരുന്നു. ഈ സമയം മൂന്നുപേരുംകൂടി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അമിത്തിന്‍റെ സുഹൃത്തുക്കളെ തിരിച്ചറിഞ്ഞതായും, ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
First published: January 16, 2019, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading