• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട വീട്ടമ്മയുടെ പണവും സ്വർണവും തട്ടി; 24കാരൻ അറസ്റ്റിൽ

Arrest | ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട വീട്ടമ്മയുടെ പണവും സ്വർണവും തട്ടി; 24കാരൻ അറസ്റ്റിൽ

വീട്ടമ്മയിൽനിന്ന് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് അത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും തട്ടിയെടുത്തത്

 • Share this:
  തൃശൂർ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ പണവും സ്വർണവും തട്ടിയെടുത്ത കേസിൽ 24കാരൻ അറസ്റ്റിലായി. മലപ്പുറം താനൂര്‍ സ്വദേശി നീലിയാട്ട് വീട്ടില്‍ അബ്ദുല്‍ ജലീല്‍ (24) ആണ് അറസ്റ്റിലായത്. 90 പവന്‍ സ്വര്‍ണവും 80,000 രൂപയും പലപ്പോഴായി തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി കൊരട്ടി സ്വദേശിയായ വീട്ടമ്മയാണ് അബ്ദുൽ ജലീലിനെതിരെ പൊലീസിൽ പരാതി നൽകിയത്.

  വീട്ടമ്മയെ ഇന്‍സ്റ്റഗ്രാമിലൂടെ 2019ലാണ് അബ്ദുൽ ജലീൽ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ഏറെ അടുപ്പത്തിലായി. അതിനിടെ വീട്ടമ്മയിൽനിന്ന് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് അത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും തട്ടിയെടുത്തത്. യുവാവ് ഭീഷണിപ്പെടുത്തി പലപ്പോഴായി 90 പവൻ സ്വർണവും 80000 രൂപയും കൈക്കലാക്കുകയായിരുന്നു. ഭീഷണി തുടർന്നതോടെ വീട്ടമ്മ വിവരം ബന്ധുക്കളോടും പറയുകയും, പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

  പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മലപ്പുറം താനാളൂരിൽനിന്നാണ് അബ്ദുൽ ജലീലിനെ പിടികൂടിയത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതി തട്ടിയെടുത്ത സ്വർണവും പണവും കണ്ടെത്താനായി സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

  എട്ടാംക്ലാസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, പീഡിപ്പിച്ചു; സ്‌കൂൾ അധ്യാപകന് 9 വർഷം തടവ്

  പോക്സോ കേസില്‍ പ്രതിയായ സ്‌കൂള്‍ അധ്യാപകനെ വിവിധ വകുപ്പുകളിലായി ഒൻപതു വര്‍ഷം കഠിനതടവിനും 45,000 രൂപ പിഴയടയ്ക്കുന്നതിനും തൃശൂര്‍ അതിവേഗ പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു. പാലക്കാട് ചിറ്റൂര്‍ കടമ്പിടി രഘുനന്ദനെ(58) യാണ് ജഡ്ജി ബിന്ദു സുധാകരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴയടക്കുന്ന തുക അതിജീവിതക്ക് നൽകാനും ഉത്തരവായി. പിഴയടക്കാത്ത പക്ഷം അഞ്ചുമാസം അധികത്തടവ്‌ അനുഭവിക്കണം.

  2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസുകാരിയോട് മെസ് ഹാളിലും വരാന്തയിലുംവെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. കൂട്ടുകാരിയുടെ സഹായത്തോടെയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. വിചാരണയ്ക്കിടെ കൂട്ടുകാരിയായ സാക്ഷി പ്രതിഭാഗത്ത് ചേര്‍ന്നു. എങ്കിലും പ്രോസിക്യൂഷൻ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കപ്പെടുകയായിരുന്നു.

  Also Read- Pocso| പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നാല് യുവാക്കൾ അറസ്റ്റിൽ

  അതിജീവിതയുടെ മൊഴിയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോടതിയില്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കു മുന്നിലും മാതൃകയാകേണ്ട അധ്യാപകനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റകൃത്യമാണിതെന്നും പ്രതിയുടെ അഭ്യര്‍ഥന പരിഗണിച്ച് ശിക്ഷ ലഘൂകരിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.

  പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍, എസ് ഐ പി കെ ദാസ് എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി അജയ്കുമാര്‍ ഹാജരായി.
  Published by:Anuraj GR
  First published: