ബംഗളൂരു: കര്‍ണാടക ബെലഗാവില്‍ യുവാവിനെ കൊന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പ്രണയത്തിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 24 കാരന് അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
തലയറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്. ബെലഗാവി സ്വദേശിയായ 21 കാരിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടി അബ്ബാസിനൊപ്പം ഒളിച്ചോടി. എന്നാല്‍ ബെലഗാവി അതിര്‍ത്തിയില്‍ വച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും കണ്ടെത്തി. അബ്ബാസിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിച്ചു.
പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവില്‍പോയി. ബെലഗാവിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ് മുല്ല. പെണ്‍കുട്ടി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
ഗൾഫിലെ ബിസിനസ് പങ്കാളിയെ വധിക്കാൻ ക്വട്ടേഷൻ: സിനിമാനിർമാതാവ് പിടിയിൽ
ഗൾഫിൽ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് പൊലീസ് പിടിയിൽ. കൊല്ലം മങ്ങാട് അജി മൻസിലിൽ അംജിത് (44) ആണ് പിടിയിലായത്. ഗൾഫിൽ നിന്നു മടങ്ങി വരുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കൂട്ടുപ്രതികളായ 6 പേർ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
2019 മേയ് എട്ടിന് പുലർച്ചെ എം സി റോഡിൽ കരിക്കത്തിന് സമീപമാണ് കൊലപാതക ശ്രമം നടന്നത്. ഗൾഫിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെട്ട അടൂർ കണ്ണംകോട് നാലുതുണ്ടിൽ വടക്കതിൽ എ. ഷബീറിനെ (40) യാത്രാ മധ്യേ ആക്രമിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.
ആഡംബര കാറിലെത്തിയ അക്രമിസംഘം കാറിനെ മറികടന്ന് തടഞ്ഞു നിർത്തി വടിവാളും കമ്പിവടികളും ഉപയോഗിച്ചു കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ വണ്ടിയിൽ നിന്ന് ഓടിച്ചു വിട്ടശേഷം ഷബീറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീർ ആശുപത്രിയിലായി.
ഷബീറും അംജിത്തും ചേർന്ന് ഗൾഫിൽ ബിസിനസ് നടത്തിയിരുന്നു. മൊബൈൽ ഫോൺ കടയുടെ പാർട്ണർ ആണെന്ന രീതിയിൽ പല തവണ പണം വാങ്ങി. ഇതിനിടെ അംജിത് കിങ് ഫിഷർ എന്ന സിനിമയും നിർമിച്ചു. ബിസിനസ് അക്കൗണ്ടിൽ അംജിത് നടത്തിയ തിരിമറികൾ ഷബീറിന് ബോധ്യപ്പെടാതിരിക്കാൻ അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ എത്തുന്നത് തടയാനായിരുന്നു ആക്രമണ പദ്ധതി. ഇതിനായി ചമ്പക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിന് കിളികൊല്ലൂർ സ്വദേശി മാഹീൻ വഴി 2 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകുകയായിരുന്നു.
പ്രതികളുപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് സംഭവം നടന്ന് വൈകാതെ പിടിച്ചെടുത്തു. മാഹീനെ ഗൾഫിലെത്തിച്ചു ജോലി നൽകി അംജിത് സംരക്ഷിച്ചെങ്കിലും നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാവാച്ചി എന്ന് വിളിക്കുന്ന ടി ദിനേശ് ലാൽ, എസ് ഷാഫി, ബി വിഷ്ണു, പി പ്രജോഷ്, ഷാഫി, ആഷിക് എന്നിവരാണു മറ്റു പ്രതികൾ. നാലാം പ്രതി ആഷിക് അടുത്തിടെ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.