HOME » NEWS » Crime » 24 YEAR OLD WOMAN IN CRITICAL CONDITION AFTER CONSUMING POISON WHEN SHE HEARD MARRIAGE NEWS OF HER LOVER

ആൺ സുഹൃത്തിന്‍റെ വിവാഹ വാർത്തയറിഞ്ഞ് വിഷം കഴിച്ചു: 24കാരി ഗുരുതരാവസ്ഥയിൽ

ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ, അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് കാമുകന്റെ വിവാഹവാർത്ത കേട്ട ശേഷം പെൺകുട്ടി വിഷം കഴിച്ചത്.

News18 Malayalam | news18-malayalam
Updated: February 28, 2021, 8:26 PM IST
ആൺ സുഹൃത്തിന്‍റെ വിവാഹ വാർത്തയറിഞ്ഞ് വിഷം കഴിച്ചു: 24കാരി ഗുരുതരാവസ്ഥയിൽ
Suicide Attempt
  • Share this:
ഭുവനേശ്വർ: ആൺ സുഹൃത്തിന്‍റെ വിവാഹ വാർത്തയറിഞ്ഞ് വിഷം കഴിഞ്ഞ 24കാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ഖുർദ ജില്ലയിലെ ബലിപത്‌ന സ്വദേശിനിയായ 24കാരിയാണ് വിഷം കഴിച്ചു ഗുരുതരാവസ്ഥയിലായത്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ, അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് കാമുകന്റെ വിവാഹവാർത്ത കേട്ട ശേഷം പെൺകുട്ടി വിഷം കഴിച്ചത്.

ബലിപത്ന സോമന സാസൻ ഗ്രാമവാസിയായ പെൺകുട്ടി അതേ ഗ്രാമത്തിലെ കൈലാഷ് ബെഹേരയുടെ മകൻ ഗോപാൽ ബെഹെറ (40) യുമായി പ്രണയത്തിലായിരുന്നുവെന്ന് ബലിപത്ന പൊലീസ് അറിയിച്ചു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിൽ ചില കാര്യങ്ങളെ ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടാകുകയും അകന്നു കഴിയുകയുമായിരുന്നു.

You May Also Like- 37കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കാമുകൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

ഇതിനിടെ വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറുന്നതായി ഗോപാൽ യുവതിയെ അറിയിച്ചു. അതിനു ശേഷം ഗോപാൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന പരാതിയുമായി യുവതിയും വീട്ടുകാരും രംഗത്തെത്തി. ഇതിന്‍റെ പേരിൽ യുവതിയുടെ വീട്ടുകാർ ഗോപാലിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവം കേസായതോടെ ഗോപാൽ അറസ്റ്റിലാകുകയും, റിമാൻഡിലായി ജയിലിൽ പോകുകയും ചെയ്തു. അതിനുശേഷം തിരിച്ചെത്തിയ ഗോപാൽ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇന്ന് ഗോപാലിന്‍റെ വിവാഹ വാർത്ത അറിഞ്ഞതോടെ ഗോപാലിനെതിരെ പരാതി നൽകാൻ വീട്ടുകാരോടൊപ്പം യുവതി പൊലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ചാണ് കൈയിൽ കരുതിയിരുന്ന വിഷം ആരും കാണാതെ യുവതി കഴിച്ചത്.

ഉടൻ തന്നെ പോലീസുകാർ യുവതിയെയും കൊണ്ട് ബലിപത്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) എത്തി. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഭുവനേശ്വറിലെ ക്യാപിറ്റൽ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതേസമയം യുവതി തന്റെ മകനെ പ്രണയ ബന്ധത്തിൽ കുടുക്കി ചതിക്കുകയായിരുന്നുവെന്ന് ഗോപാലിന്റെ പിതാവ് ആരോപിച്ചു. മകനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ ശേഷം പെൺകുട്ടിയുടെ വീട്ടുകാർ ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മകൻ ഏറെ കാലം ചികിത്സയിലായിരുന്നു. പരസഹായം കൂടാതെ നടക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു മകനെന്നും ഗോപാലിന്‍റെ പിതാവ് പറഞ്ഞു. ഇതോടെയാണ് യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും മറ്റൊരു വിവാഹം കഴിക്കാനും ഗോപാൽ തീരുമാനിച്ചതെന്ന് പിതാവ് പറയുന്നു.

അതേസമയം, ഗോപാൽ മകളുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്ന് യുവതിയുടെ അമ്മ അവകാശപ്പെട്ടു. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ഗോപാൽ മകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് യുവതിയുടെ അമ്മ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും യുവതിയുടെ അമ്മ അറിയിച്ചു.
Published by: Anuraj GR
First published: February 28, 2021, 8:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories