• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape Attempt | പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന തീവണ്ടിയില്‍നിന്ന് ചവിട്ടി തള്ളിയിട്ടു; നില ഗുരുതരം

Rape Attempt | പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന തീവണ്ടിയില്‍നിന്ന് ചവിട്ടി തള്ളിയിട്ടു; നില ഗുരുതരം

യുവതി മാത്രമായിരുന്ന കമ്പാർട്മെന്റിൽ കയറിയ പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും തുടർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ യുവതി പ്രതിയുടെ മുഖത്തടിക്കുകയും സീറ്റിൽ നിന്ന് എഴുന്നേറ്റ് അടുത്ത കമ്പാർട്മെന്റിലേക്ക് ഓടുകയുമായിരുന്നു

  • Share this:
    പീഡനശ്രമം (Rape Attempt) ചെറുത്ത യുവതിയെ ഓടുന്ന തീവണ്ടിയിൽ നിന്ന് ചവിട്ടി തള്ളിയിട്ടു. യുപി (Uttar Pradesh) സ്വദേശിനിയായ 24-കാരിയായ യുവതിയെയാണ് ഖജ്രാവോ-മഹോബ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിൽ നിന്നും തള്ളിയിട്ടത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

    മധ്യപ്രദേശിലെ ഛത്തർപുരിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. യുപി സ്വദേശിനിയായ യുവതി ഭാഗേശ്വർ ധാം ക്ഷേത്രം സന്ദർശിക്കാനായി ഛത്തർപുരിലെ ഖജ്രാവോയിൽ എത്തിയതായിരുന്നു. ദർശനം കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് ഖജ്രാവോ-മഹോബ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി. ഖജ്രാവോയിൽ നിന്നും വൈകീട്ട് 5.15-ന് തിരിച്ച ട്രെയിനിലെ ജനറൽ കമ്പാർട്മെന്റിലായിരുന്നു യുവതി കയറിയത്. യാത്രയ്ക്കിടെ ട്രെയിനിൽ കമ്പാർട്മെന്റിലുണ്ടായിരുന്ന ആൾ പീഡിപ്പിക്കാൻ ശ്രമിക്കുകയും തുടർന്ന് തീവണ്ടിയിൽ നിന്ന് തള്ളിയിടുകയുമായിരുന്നെന്നാണ് യുവതി നൽകിയ മൊഴി.

    യുവതി മാത്രമായിരുന്ന കമ്പാർട്മെന്റിൽ കയറിയ പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും തുടർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ യുവതി പ്രതിയുടെ മുഖത്തടിക്കുകയും സീറ്റിൽ നിന്ന് എഴുന്നേറ്റ് അടുത്ത കമ്പാർട്മെന്റിലേക്ക് ഓടുകയുമായിരുന്നു. ഈ കമ്പാർട്മെന്റിലും യാത്രക്കാരില്ലെന്ന് കണ്ടതോടെ പ്രതി യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു. പ്രതിയുടെ അക്രമത്തെ യുവതി പ്രതിരോധിച്ചു. ഇതിൽ പരിക്കേറ്റതോടെ അക്രമാസക്തനായ പ്രതി യുവതിയെ ചവിട്ടുകയും മുഖത്തടിക്കുകയും പിന്നാലെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു.

    Also read- POCSO | വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പോക്സോ കേസില്‍ വൈദികന് 18 വര്‍ഷം തടവ്

    റെയിൽവേ ജീവനക്കാരാണ് പാളത്തിന് സമീപം പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയത്. ഇവരാണ് പോലീസിൽ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയിലാക്കുകയും ചെയ്തത്.

    അതേസമയം, സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചതായും ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നും ജബൽപൂർ റെയിൽവേ പോലീസ് എസ്പി വിനായക് വർമ പറഞ്ഞു.

    Gang Rape | സ്ത്രീധനം നല്‍കിയില്ല; ഭാര്യയെ ബന്ധുക്കളെ കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് ഭര്‍ത്താവ് വീഡിയോ പകര്‍ത്തി

    സ്ത്രീധനത്തുക (Dowry) നൽകാത്തതിന് ഭാര്യയെ ബന്ധുക്കളെക്കൊണ്ട് ഭര്‍ത്താവ് കൂട്ടബലാത്സംഗം (Gang Rape) ചെയ്യിച്ചതായി പരാതി . പീഡനത്തിന്റെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ (Social Media) അപ്‌ലോഡ് ചെയ്തെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രാജസ്ഥാനിലെ ഭരത്‌പുരിലാണ് 1.5 ലക്ഷം രൂപ സ്ത്രീധനം നൽകാത്തതിന്  ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ക്രൂര പീഡനം.

    Also Read- ഭാര്യയുമായി സൗഹൃദം; വീട്ടുടമയുടെ കാല് തല്ലിയൊടിച്ചു; പ്രതി അറസ്റ്റില്‍

    യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് അതില്‍ നിന്ന് പണം ലഭിക്കുമെന്ന് ഭർത്താവ് തന്നോട് പറഞ്ഞതായി യുവതി പരാതിയില്‍ പറയുന്നു. ‘ഭർത്താവും രണ്ടു ബന്ധുക്കളും ചേർന്നു പീഡിപ്പിച്ചതായി യുവതി പരാതി നൽകിയിട്ടുണ്ട്. പീഡനദൃശ്യങ്ങൾ യുട്യൂബിൽ അപ്‍ലോഡ് ചെയ്തതായി സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല’– കമാൻ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ദൗലത്ത് സാഹു പറഞ്ഞു. ഭർത്താവും ബന്ധുക്കളും സ്ത്രീധനത്തെച്ചൊല്ലി വഴക്കും മർദനവും പതിവാക്കിയിരുന്നതായി യുവതി പരാതിയിൽ പറയുന്നു.
    Published by:Naveen
    First published: